പൊതുഫണ്ട് ദുരുപയോഗം: കുവൈത്തില്‍ മുന്‍ പ്രതിരോധ ആഭ്യന്തര മന്ത്രിക്ക് 14 വര്‍ഷം തടവ്

Mail This Article
കുവൈത്ത്‌സിറ്റി ∙ കുവൈത്തില്‍ മുന്‍ പ്രതിരോധ – ആഭ്യന്തര മന്ത്രിക്ക് 14 വര്‍ഷം തടവ്. ഷെയ്ഖ് തലാല്‍ അല്‍ ഖാലിദിനെയാണ് മിനിസ്റ്റീരിയല്‍ കോര്‍ട്ട് രണ്ട് കേസുകളിലായി 14 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ശിക്ഷയ്ക്ക് ഒപ്പം 20 മില്യൻ ദിനാര്‍ പിഴയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതിരോധ-ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട പൊതുഫണ്ട് അപഹരണ കേസുകളിലാണ് ശിക്ഷ. രണ്ട് കേസിലും 7 വര്‍ഷം വച്ചാണ് ശിക്ഷ. ഒന്നില്‍ ശിക്ഷ കൂടാതെ പിഴയും ഉണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ തട്ടിപ്പില്‍ നിന്ന് ലഭിച്ച സ്വകാര്യ കാറുകള്‍ കണ്ട്‌കെട്ടാനും കോടതി വിധിച്ചിട്ടുണ്ട്.
ജോലിയില്‍ നിന്ന് പരിച്ച് വിടാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2022 ജൂലൈ 27-ന് പ്രതിരോധ മന്ത്രിയായി. തുടര്‍ന്ന്, 2022 ജൂലൈ മുതല്‍ -2024 ജനുവരി 17 വരെ ഷെയ്ഖ് തലാല്‍ ആഭ്യന്തര മന്ത്രിയുമായിരുന്നു. മുന്‍ മന്ത്രിയേടൊപ്പം ഒരു വിദേശിക്കും നാല് വര്‍ഷം തടവു ശിക്ഷ വിധിച്ചിട്ടുണ്ട്.