'മാച്ച് ഫോർ ഹോപ്പ് ' ഫുട്ബോൾ ടിക്കറ്റുകൾ ഇന്ന് രാത്രി മുതൽ ലഭ്യമാകും

Mail This Article
ദോഹ ∙ ഫുട്ബോൾ ലോകത്തെ ഇതിഹാസങ്ങളും പ്രശസ്ത കളിക്കാരും അണിനിരക്കുന്ന 'മാച്ച് ഫോർ ഹോപ്പ്' ചാരിറ്റി ഫുട്‌ബോൾ മത്സരത്തിന്റെ ടിക്കറ്റുകൾ ഇന്ന് രാത്രി, (ജനുവരി 14) വിൽപ്പന ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു . പ്രാദേശിക സമയം രാത്രി 8 മണിക്ക് ടിക്കറ്റുകൾ match4hope.com എന്ന വെബ്‌സൈറ്റിൽ തത്സമയം ലഭ്യമാകുമെന്ന് സംഘാടകർ അറിയിച്ചു. 2025 ഫെബ്രുവരി 14-ന് സ്റ്റേഡിയം 974 ലാണ് മത്സരം നടക്കുക.
കഴിഞ്ഞ വർഷം ക്യു ലൈഫ് സംഘടിപ്പിച്ച, ആദ്യ മാച്ച് ഫോർ ഹോപ്പ് ഖത്തറിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ 34,000-ലധികം കാണികലെ സാക്ഷികനിർത്തിയാണ് നടന്നത് .
ഈ വർഷത്തെ മത്സരം ഇതിലും വലുതായിരിക്കുമെന്ന് സംഘാടകർ പറഞ്ഞു. എന്നാൽ മത്സരത്തിൽ പങ്കെടുക്കുന്ന താരങ്ങളുടെ വിശദവിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
മത്സരത്തിലൂടെ ലഭിക്കുന്ന ഫണ്ട് സമൂഹത്തിൽ അടിത്തട്ടിൽ നിൽക്കുന്നവരുടെ ഉന്നമനത്തിനായാണ് ഉപയോഗിക്കുകയെന്ന് സംഘാടകർ പറഞ്ഞു. എജ്യുക്കേഷൻ എബോവ് ഓൾ (ഇഎഎ) ഫൗണ്ടേഷൻ വഴിയാണ് ഫണ്ട് വിനയോഗിക്കുക. 2012-ൽ ഷെയ്ഖ മൗസ ബിൻത് നാസർ സ്ഥാപിച്ച വിദ്യാഭ്യാസത്തിലൂടെ ജീവിതത്തെ പരിവർത്തനം സാധ്യമാക്കാൻ പ്രവർത്തിക്കുന്ന സംഘടനയാണ് ഇ.എ.എ.