ഷാർജയിൽ ഈ നഗരത്തിൽ ഫെബ്രുവരി മുതൽ പെയ്ഡ് പാർക്കിങ്

Mail This Article
×
ഷാർജ ∙ ഷാർജയിലെ കൽബ നഗരത്തിൽ പെയ്ഡ് പാർക്കിങ് സംവിധാനം ഏപ്പെടുത്തി കൽബ മുനിസിപ്പാലിറ്റി. ഫെബ്രുവരി 1 മുതൽ ആഴ്ചയിൽ ആറ് ദിവസവും പാർക്കിങ്ങിന് പണം നൽകണം.
ശനി മുതൽ വ്യാഴം വരെയാണ് നഗരത്തിൽ പെയ്ഡ് പാർക്കിങ്. വെള്ളിയാഴ്ചകളിൽ പാർക്കിങ് സൗജന്യമായി തുടരും. ആഴ്ചയിലുടനീളം ഫീസ് ബാധകമാകുന്ന മേഖലകളിലും ഔദ്യോഗിക അവധി ദിവസങ്ങളിലും പെയ്ഡ് പാർക്കിങ് സംവിധാനമായിരിക്കും. നീല വരകളിട്ട് വേർതിരിച്ച പാർക്കിങ്ങിൽ രാവിലെ 8 മുതൽ രാത്രി 10 വരെ പണം നൽകണം.
English Summary:
Paid parking announced in Sharjah's Kalba city starting February 1.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.