ADVERTISEMENT

മസ്‌കത്ത്∙ ഒമാൻ തലസ്ഥാനമായ മസ്‌കത്തിലെ പ്രധാന ആകർഷണ കേന്ദ്രമായ സുൽത്താൻ ഖാബൂസ് ഗ്രാന്‍റ് മസ്ജിദ് സന്ദർശിക്കുന്നതിന് ഇനി ഫീസ് നൽകണം. സന്ദർശക അനുഭവവും മാനേജ്‌മെന്‍റും മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഈ നടപടിയെന്ന് സുൽത്താൻ ഖാബൂസ് ഹയർ സെന്‍റർ ഫോർ കൾച്ചർ ആൻഡ് സയൻസ് വിഭാഗം അറിയിച്ചു.

അഞ്ച് നേരത്തെ പ്രാർഥനകൾക്കായി സൗജന്യ പ്രവേശനം അനുവദിക്കും. ഫീസ് ഏർപ്പെടുത്തിയത് സംബന്ധിച്ച ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ ഉയർന്നതിനെ തുടർന്നാണ് അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയത്.

സീസണുകളിൽ വിനോദ സഞ്ചാരികളുടെ എണ്ണം വർധിക്കുന്നതിനാൽ ഈ നീക്കം അനിവാര്യമാണെന്ന് അധികൃതർ വ്യക്തമാക്കി. മസ്ജിദിന്‍റെ സാംസ്കാരികവും ചരിത്രപരവുമായ സമഗ്രത കാത്തുസൂക്ഷിച്ച് വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി അധികൃതർ സ്വകാര്യ മേഖലയുമായി കൈകോർത്തതായും  സുൽത്താൻ ഖാബൂസ് ഹയർ സെന്‍റർ ഫോർ കൾച്ചർ ആൻഡ് സയൻസ് വിഭാഗം അറിയിച്ചു.

സന്ദർശകരെ സഹായിക്കുന്നതായി വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന 35 ഒമാനി ഗൈഡുകളെയും നിയമിച്ചിട്ടുണ്ട്.

English Summary:

Sultan Qaboos Grand Mosque to Charge Entry Fee for Visitors

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com