10,000 ഇൻഫ്ലുവൻസർമാരെ ആകർഷിക്കാൻ ദുബായ്; ഭാവി ലക്ഷ്യമിട്ട് കണ്ടന്റ് ക്രിയേറ്റർ ഹബ്

Mail This Article
×
ദുബായ് ∙ ദുബായിലേക്ക് 10,000 ഇൻഫ്ലുവൻസർമാരെയും ഭാവി തലമുറയിലെ പ്രതിഭകളെയും ആകർഷിക്കുന്നതിന് കണ്ടന്റ് ക്രിയേറ്റർ ഹബ് സ്ഥാപിച്ചു. ദുബായിൽ നടന്നുവരുന്ന വൺ ബില്യൻ ഫോളോവേഴ്സ് ഉച്ചകോടിയിലായിരുന്നു പ്രഖ്യാപനം.
ഇൻഫ്ലുവൻസർമാരെയും കണ്ടന്റ് ക്രിയേറ്റർമാരായും ശാക്തീകരിക്കുന്നതിനും അവരുടെ സ്വാധീനം വർധിപ്പിക്കുന്നതിനും ക്രിയേറ്റർ ഹബ് സഹായകമാകും. 20 രാജ്യങ്ങളിൽ നിന്നുള്ള 100 അംഗങ്ങളെ ഉൾപ്പെടുത്തിയാണ് കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. മെറ്റ, ടിക്ടോക്ക്, എക്സ്, സ്പോട്ടർ, ക്രിയേറ്റർ നൗ, ട്യൂബ് ഫിൽറ്റർ, എപ്പിഡെമിക് സൗണ്ട്, ന്യൂ മീഡിയ അക്കാദമി തുടങ്ങിയവയുടെ അംഗീകാരം ഹബ്ബിനുണ്ട്.
English Summary:
UAE launches content creator hub to attract 10,000 influencers
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.