ADVERTISEMENT

മനാമ ∙ ബഹ്‌റൈനിലെ ഏറ്റവും വലിയ ഉപഭോക്തൃ പ്രദർശനമേളയായ ശരത്കാല മേളയുടെ റജിസ്‌ട്രേഷൻ സഖീറിലെ എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ ഉടൻ ആരംഭിക്കും. ശരത്കാല മേളയുടെ 35-ാമത് എഡിഷനാണ് ജനുവരി 23 മുതൽ ഫെബ്രുവരി 1 വരെ നടക്കുക. 20 രാജ്യങ്ങളിൽ നിന്ന് 608ലധികം പവിലിയനുകളാണ് ഇത്തവണ മേളയിൽ പ്രാതിനിധ്യം ഉണ്ടാവുക. രാജ്യത്തെ റീട്ടെയിൽ മേഖലയിൽ നിന്നുള്ള തുണിത്തരങ്ങൾ, ഫർണിച്ചറുകൾ, ഭക്ഷണ ഉൽപന്നങ്ങൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ സാധനങ്ങൾ, ആക്സസറികൾ, സൗന്ദര്യവർധക വസ്തുക്കൾ, അലങ്കാരങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ പ്രദർശകർ വാഗ്ദാനം ചെയ്യുന്നു.

എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ നടക്കുന്ന എക്‌സിബിഷനുകളുടെ അജണ്ടയിലെ പ്രധാന പരിപാടികളിലൊന്നായാണ് ഈ മേള കണക്കാക്കപ്പെടുന്നതെന്ന് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവും ബഹ്‌റൈൻ ഇന്‍റർനാഷനൽ എക്‌സിബിഷൻ സെന്‍റർ ബോർഡ് ചെയർമാനുമായ സാറാ ബുഹിജി പറഞ്ഞു.

ബഹ്‌റൈനിലെ പ്രധാന ഷോപ്പിങ്, റീട്ടെയിൽ വ്യവസായത്തെ ഉയർത്തിക്കാട്ടിക്കൊണ്ട് പ്രാദേശിക, രാജ്യാന്തര ഉൽപന്നങ്ങളുള്ള ഒരു വലിയ ശേഖരം തന്നെ ഇത്തവണ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. സന്ദർശകർക്ക് കുടുംബാനുഭവങ്ങൾ നൽകാൻ സഹായിക്കുന്ന വിനോദ പരിപാടികൾക്കും പ്രോഗ്രാമുകൾക്കും പുറമെ കൂടുതൽ സവിശേഷമായ ഷോപ്പിങ് അവസരങ്ങളും ഈ വർഷത്തെ പതിപ്പിൽ ഉൾപ്പെടുത്തുമെന്ന് ബുഹിജി സൂചിപ്പിച്ചു.

English Summary:

35th Autumn Fair set to open at Exhibition World Bahrain on January 23

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com