അൽഐൻ മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം 18ന്

Mail This Article
അൽഐൻ ∙ മാർത്തോമ്മാ ഇടവക സംഘടിപ്പിക്കുന്ന സ്പിരിറ്റ് ഓഫ് ദ് യൂണിയൻ ആചരണവും കൊയ്ത്തുത്സവവും 18ന് വൈകിട്ട് 5.30ന് അൽഐൻ മസ്യദിലുള്ള ദേവാലയ അങ്കണത്തിൽ നടക്കും. കൊയ്ത്തുത്സവത്തിന്റെ പോസ്റ്റർ ഡോ. മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ പുറത്തിറക്കി. ക്ലാപ്സ് യുഎഇ ഒരുക്കുന്ന സംഗീത സന്ധ്യ, ഇടവകാംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, നാടൻ തട്ടുകടകൾ, മെഡിക്കൽ ക്യാംപ്, കുട്ടികൾക്കായുള്ള കളികൾ എന്നിവ ഉണ്ടായിരിക്കും.
ഇടവക വികാരി റവ. അനീഷ് പി അലക്സ്, ജനറൽ കൺവീനർ ജിനു സ്കറിയ, വൈസ് പ്രസിഡന്റ് ബാബു ടി. ജോർജ്, സെക്രട്ടറി ബിജു ജോർജ്, ഫിനാൻസ് ട്രസ്റ്റി സാംസൺ കോശി, വിവിധ കമ്മിറ്റികളുടെ കൺവീനർമാരായ തോമസ് പി ഐപ്പ്, ജിജു ഏബ്രഹാം ജോർജ്, അനീഷ് സംബാഷ് ജേക്കബ്, സ്കറിയ ഏബ്രഹാം, റിനി സ്കറിയ, സിനു ജോയി, ബിനു സഖറിയ, വൽസ സ്കറിയ, തോമസ് ജേക്കബ്, സന്തോഷ് മാമ്മൻ, ക്രിസ്റ്റീന മാത്യു, ലിജു വർഗീസ് ഉമ്മൻ, സൂസൻ ബാബു, ഏബ്രഹാം മാമ്മൻ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകും.