ADVERTISEMENT

മസ്‌കത്ത് ∙ ദാഹിറ ഗവര്‍ണറേറ്റിലെ ഇബ്രി വിലായത്തില്‍ അറ്റകുറ്റ പണിക്കിടെ  കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. സിവില്‍ ഡിഫന്‍സും ആംബുലൻസ് വിഭാഗവും സ്ഥലത്തെത്തിയാണ് ഇയാളെ  രക്ഷപ്പെടുത്തിയത്.

കെട്ടിടത്തിന്റെ തകര്‍ന്ന ഭാഗം നീക്കം ചെയ്താണ് പുറത്തെടുത്തത്. സാരമായി പരുക്കേറ്റയാള്‍ക്ക് സംഭവസ്ഥലത്ത് തന്നെ അടിയന്തര വൈദ്യസഹായം നല്‍കുകയും ആശുപത്രിയിലേക്ക് മാറ്റി  ചികിത്സ ലഭ്യമാക്കിയതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു. അതേസമയം പരുക്കേേറ്റയാളുടെ വിവരങ്ങൾ ലഭ്യമല്ല.

English Summary:

Building Collapse in Ibri: One Person Injured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com