ADVERTISEMENT

ദോഹ. തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് ദോഹയിലെ ഇന്ത്യന്‍ പ്രവാസി സമൂഹം. ഇന്ത്യന്‍ എംബസി എപ്പെക്‌സ് സംഘടനകളുടെ തിരഞ്ഞെടുപ്പ് ഈ മാസം 31ന്. തിരഞ്ഞെടുപ്പ് ഓണ്‍ലൈന്‍ മുഖേന. നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ജനുവരി 17ന് സമാപിക്കും. 18ന് സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും.

എംബസിയുടെ 4 എപ്പെക്സ് സംഘടനകളില്‍ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ (ഐസിസി), ഇന്ത്യന്‍ കമ്യൂണിറ്റി ബനവലന്റ് ഫോറം (ഐസിബിഎഫ്), ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ (ഐഎസ്​സി) എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ സംഘടനകളിലും പ്രസിഡന്റ് ഉള്‍പ്പെടെ 11 മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍ വീതമാണുള്ളത്. സംഘടനകളില്‍ പ്രസിഡന്റ് ഉള്‍പ്പെടെ 5 പേരെ പൊതു തിരഞ്ഞെടുപ്പിലൂടെയും 3 പേരെ അഫിലിയേറ്റഡ് സംഘടനകളില്‍ നിന്നും 3 പേരെ ഇന്ത്യന്‍ അംബാസഡര്‍ നേരിട്ടുമാണ് തിരഞ്ഞെടുക്കുന്നത്. 

മത്സര രംഗത്ത് ഇവർ
നേതൃസ്ഥാനങ്ങളിൽ ഇക്കുറിയും പുതുമുഖങ്ങളില്ല. ഐസിസി പ്രസിഡന്റ് എ.പി.മണികണ്ഠന്‍, ഐസിബിഎഫിന്റെ  ഷാനവാസ് ബാവ, ഐഎസ്‌സിയുടെ ഇ.പി.അബ്ദുര്‍റഹ്‌മാന്‍ എന്നിവര്‍ തന്നെയാണ് വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഇവരില്‍ എ.പി.മണികണ്ഠന്‍ മൂന്നാം വട്ടമാണ് ഐസിസിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഷാനവാസ് ബാവയ്ക്കും ഇ.പി.അബ്ദുര്‍റഹ്‌മാനും ഇതു രണ്ടാമൂഴമാണ്. കഴിഞ്ഞ 2 വര്‍ഷത്തെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാകും വോട്ടര്‍മാരുടെ നിലപാട്. ഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഷെജി വലിയകത്തും ഐസിബിഎഫിലേക്ക് ഖത്തര്‍ സംസ്‌കൃതിയുടെ പ്രസിഡന്റായ സാബിത് സഹീറും സിഹാസ് ബാബു മേലെയിലുമാണ് ഇവരുടെ എതിരാളികളായി നില്‍ക്കുന്നത്. 

മാനേജ്‌മെന്റ് കമ്മിറ്റിയിലേക്ക് ഇത്തവണ പുതുമുഖങ്ങളേറെയുണ്ട്. ഖത്തറിലെ ഇന്ത്യന്‍ നഴ്‌സിങ് സംഘടനകളിലൊന്നായ യുണിഖിന്‌റെ വൈസ് ചെയര്‍പേഴ്‌സണ്‍ ആയ മിനി സിബി ഐസിബിഎഫിന്‌റെ എംസി പാനലിലേയ്ക്ക് മത്സരിക്കുന്നുണ്ട്. 18ന് സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുന്നതോടെ മത്സര ചൂടേറും. 

English Summary:

Qatar Indian Embassy Appex Election Will Held On January 31 And Candidate List Will Announce On 18th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com