ഇന്ത്യന്‍ എംബസി ഓപ്പൺ ഹൗസ് 17ന്

Mail This Article
×
മസ്‌കത്ത് ∙ മസ്‌കത്ത് ഇന്ത്യന്‍ എംബസിയില്‍ ഓപ്പൺ ഹൗസ് ഈ മാസം 17ന് നടക്കും. എംബസി ഹാളില്‍ ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന ഓപ്പൺ ഹൗസ് വൈകിട്ട് 4 മണി വരെ തുടരും. അംബാസഡര്‍ അമിത് നാരംഗും മറ്റു ഉദ്യോഗസ്ഥരും പങ്കെടുക്കും.
ഒമാനില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് പരാതികളും സഹായങ്ങള്‍ ആവശ്യമുള്ള വിഷയങ്ങളും നേരിട്ട് എംബസി അധികൃതരെ അറിയിക്കാം. മുന്‍കൂട്ടി അനുമതി നേടാതെയും ഓപ്പൺ ഹൗസില്‍ പങ്കെടുക്കാം. നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് 98282270 എന്ന നമ്പറില്‍ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇവരെ ഓപ്പണ്‍ ഹൗസ് സമയത്ത് എംബസി ഉദ്യോഗസ്ഥര്‍ ബന്ധപ്പെടുമെന്നും പ്രസ്താവനയില്‍ അറിയിച്ചു.
English Summary:
Indian Embassy Open House on Friday
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.