ADVERTISEMENT

ഷാർജ ∙ ഫെബ്രുവരി ഒന്നുമുതൽ ഷാർജയിലെ കൽബയിലും പാർക്കിങ് ഫീസ് ഏർപ്പെടുത്തുന്നു. നഗരത്തിൽ പാർക്കിങ് ലഭ്യത വർധിപ്പിക്കുന്നതിന്റെയും ദുരുപയോഗം കുറയ്ക്കുന്നതിന്റെയും ഭാഗമായാണ് നടപടിയെന്ന് കൽബ നഗരസഭ അറിയിച്ചു. അതിവേഗം വികസിക്കുന്ന കൽബയിൽ വിവിധ പദ്ധതികളുടെയും വിനോദസഞ്ചാരികളുടെയും എണ്ണം വർധിക്കുകയാണ്. 

ഈ പശ്ചാത്തലത്തിൽ പാർക്കിങ് ലഭ്യത ഉറപ്പുവരുത്തേണ്ടേത് അനിവാര്യമാണെന്ന് നഗരസഭാ ഡയറക്ടർ ഡോ. അഹ്മദ് സഈദ് അൽ മസ്റൂഇ പറഞ്ഞു. ഇതിന്റെ ഭാഗമായി 6000 പാർക്കിങ്ങുകൾ സജ്ജമാക്കും. ഫീസ് ഏർപ്പെടുത്തുന്നതോടെ ദുരുപയോഗം ഇല്ലാതാകും. അത്യാവശ്യക്കാർക്ക് പാർക്കിങ് ലഭിക്കുകയും ചെയ്യും. രാവിലെ 8 മുതൽ രാത്രി 10 വരെയാണ് പാർക്കിങ്ങിന് പണം ഈടാക്കുക. വെള്ളിയാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും സൗജന്യം.

ഷാർജ കൽബയിൽ സ്ഥാപിച്ച പാർക്കിങ് മീറ്റർ.
ഷാർജ കൽബയിൽ സ്ഥാപിച്ച പാർക്കിങ് മീറ്റർ.
English Summary:

Sharjah to impose public parking fees in Kalba

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com