ഭൗമനിരീക്ഷണത്തിൽ നിർണായകം; എംബിസെഡ് സാറ്റ് ഉപഗ്രഹം വിക്ഷേപിച്ചു

Mail This Article
×
അബുദാബി ∙ ബഹിരാകാശത്ത് പുതിയ ദൗത്യത്തിലേക്കു കുതിച്ച് യുഎഇയുടെ എംബി സെഡ് സാറ്റ് ഉപഗ്രഹം. യുഎസിലെ കലിഫോർണിയയിൽനിന്ന് ഇന്നലെ രാത്രി യുഎഇ സമയം 10.49ന് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണ് വിക്ഷേപിച്ചത്.
ഭൗമനിരീക്ഷണത്തിൽ നിർണായകമാകുമെന്ന് പ്രതീക്ഷിക്കുന്ന ഉപഗ്രഹം ഉയർന്ന റെസല്യൂഷൻ ചിത്രങ്ങളും കൂടുതൽ വ്യക്തതയുള്ള വിവരങ്ങളും നൽകും. 3x5 മീറ്റർ നീളവും 750 കിലോ ഭാരവുമുള്ള ഉപഗ്രഹം ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിലാണ് വികസിപ്പിച്ചത്.
English Summary:
UAE’s MBZ-Sat launches into orbit
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.