ADVERTISEMENT

റിയാദ് ∙ റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി​ അബ്​ദുൽ റഹീമിന്റെ കേസ്​ ഫെബ്രുവരി രണ്ടിന്​ വീണ്ടും പരിഗണിക്കും. പുതിയ ജഡ്​ജിമാരെ കൂടി ഉൾപ്പെടുത്തിയ ബെഞ്ച്​ ഫെബ്രുവരി രണ്ടിന്​ രാവിലെ എട്ടിന്​ കേസിൽ വാദം കേൾക്കും.

ബുധനാഴ്​ച​ രാവിലെ​ എട്ടിന്​ റിയാദ്​ ​ക്രിമിനൽ കോടതിയിൽ സിറ്റിങ് നടന്നെങ്കിലും നിലവിലെ ബെഞ്ചിൽ മാറ്റം വരുത്തി കേസ് വീണ്ടും വിശദമായി​ കേൾക്കാനായി മാറ്റിവയ്ക്കാനായിരുന്നു കോടതി തീരുമാനം. 

ജയിലിൽനിന്ന്​ റഹീമും അഭിഭാഷക സംഘവും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിയും സഹായ സമിതി സ്​റ്റിയറിങ്​ കമ്മിറ്റി അംഗങ്ങളും ബുധനാഴ്ച നടന്ന ഓൺലൈൻ സിറ്റിങ്ങിൽ സന്നിഹിതരായിരുന്നു. മോചനകാര്യത്തിൽ തീരുമാനമെടുക്കാനുള്ള ആറാമത്തെ കോടതി സിറ്റിങ്ങാണ്​ ബുധനാഴ്ച​ നടന്നത്​. 

English Summary:

Saudi Arabia: Abdul Rahim Case Scheduled for February 2

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com