ADVERTISEMENT

നെടുമ്പാശേരി ∙ എയർ കേരളയുടെ ആദ്യ വിമാനം ജൂണിൽ കൊച്ചിയിൽ നിന്നു പറന്നുയരും. വിമാനക്കമ്പനിയുടെ ഹബ്ബായി കൊച്ചി വിമാനത്താവളത്തെ ചെയർമാൻ അഫി അഹമദ് പ്രഖ്യാപിച്ചു. അൾട്രാ ലോ കോസ്റ്റ് വിമാന സർവീസുകളാണ് കമ്പനി നടത്തുകയെന്ന് ചെയർമാൻ പറഞ്ഞു. ദക്ഷിണ, മധ്യ ഇന്ത്യയിലെ ചെറുകിട നഗരങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിച്ചായിരിക്കും എയർ കേരള സർവീസുകൾ നടത്തുന്നതെന്ന് സിഇഒ ഹരീഷ് കുട്ടി അറിയിച്ചു.

76 സീറ്റുകളുള്ള എടിആർ വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുന്നത്. എല്ലാം ഇക്കോണമി ക്ലാസ് സീറ്റുകളായിരിക്കും. 5 വിമാനങ്ങൾ പാട്ടത്തിനെടുക്കുന്നത് സംബന്ധിച്ച് ഐറിഷ് കമ്പനികളുമായി കരാറായിട്ടുണ്ട്. വിമാനങ്ങൾ സ്വന്തമായി വാങ്ങാനും പദ്ധതിയുണ്ട്. പാട്ടത്തിനെടുക്കുന്ന വിമാനങ്ങളിൽ ആദ്യത്തേത് ഏപ്രിലിൽ കൊച്ചിയിലെത്തും. വിമാന ജീവനക്കാരിൽ പകുതിയും മലയാളികൾ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 750 ജീവനക്കാർ ആദ്യ ഘട്ടത്തിലുണ്ടാകും.

പ്രവർത്തനം തുടങ്ങി 2 വർ‌ഷം കൊണ്ട് വിമാനങ്ങളുടെ എണ്ണം 20 ആക്കി വർധിപ്പിക്കും. തുടർന്ന് വിദേശ സർവീസുകൾ തുടങ്ങാനും പദ്ധതിയുണ്ട്. ഗൾഫ് മേഖലയിലേക്കായിരിക്കും ആദ്യ വിദേശ സർവീസ്. പ്രഖ്യാപന ചടങ്ങിൽ മന്ത്രി പി.രാജീവ് അധ്യക്ഷനായി. എംപിമാരായ ഹൈബി ഈഡൻ, ഹാരിസ് ബീരാൻ, അൻവർ സാദത്ത് എംഎൽഎ, എയർപോർട്ട് ഡയറക്ടർ ജി.മനു, എയർ കേരള വൈസ് ചെയർമാൻ ആയൂബ് കല്ലട, ചീഫ് ഫിനാൻഷ്യൽ ഓഫിസർ കീർത്തി റാവു, ഓപ്പറേഷൻസ് ഹെഡ് ഷാമോൻ സയിദ് മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു. 

English Summary:

Air Kerala Service will Start from June, First Flight from Kochi

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com