ADVERTISEMENT

ദോഹ ∙ പിനാർ ബ്രാൻഡ് ചീസിൽ  ഇ-കോളി ബാക്ടീരിയ ഉണ്ടെന്ന് സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാപരമല്ലന്ന് ഖത്തർ മുൻസിപ്പാലിറ്റി മന്ത്രാലയം. ഉൽപന്നത്തിന്റെ വിവിധ സാംപിളുകൾ എടുത്ത് പരിശോധിച്ചതിൽ നിന്നും ഉൽപന്നം സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടതായും മന്ത്രാലയം  സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.

17/11/2024 ഉൽപ്പാദന തീയതിയും 16/05/2025 കാലഹരണ തീയതിയും രേഖപ്പെടുത്തിയ ചീസ് ഉൽപന്നങ്ങളാണ് ഇ - കോളി ബാധിച്ചതായി സമൂഹ മാധ്യമത്തിൽ  പ്രചാരണം നടന്നത്.

ഖത്തറിലെ എല്ലാ ഭക്ഷ്യ ഉൽപന്നങ്ങളും  ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും കർശനമായ ആരോഗ്യ പരിശോധനക്ക്  വിധേയമാണെന്നും മുനിസിപ്പാലിറ്റി മന്ത്രാലയം ഉറപ്പുനൽകി.

തെറ്റായ വിവരങ്ങൾ ഉൾക്കൊള്ളുന്ന വാർത്ത പങ്കിടരുതെന്നും ഇത്തരം  വാർത്തകൾ ശ്രദ്ധയിൽപെട്ടാൽ അതിന്റെ നിജസ്ഥിതി അറിയാൻ മന്ത്രലയത്തിന്റെ  ഔദ്യോഗിക ചാനലുകൾ ഉപയോഗിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.

English Summary:

Qatar Ministry of Municipality denies social media rumors about E-coli contamination in Pinar brand cheese

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com