ഗാസ വെടിനിർത്തൽ കരാർ: സമാധാനം പുലരുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തർ അമീർ

Mail This Article
ദോഹ ∙ ഗാസ വെടിനിർത്തൽ കരാർ ഗാസ, പലസ്തീൻ പ്രദേശങ്ങളിൽലെ ആക്രമണം, നാശം, കൊലപാതകം എന്നിവ അവസാനിപ്പിക്കാൻ സഹായിക്കുമെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പ്രത്യാശ പ്രകടിപ്പിച്ചു.
ഗാസയിലെ വെടിനിർത്തൽ കരാറിന്റെ പ്രഖ്യാപനം ഗാസ മുനമ്പിലെയും പലസ്തീൻ പ്രദേശങ്ങളിലെയും ആക്രമണം, നാശം, കൊലപാതകം എന്നിവ അവസാനിപ്പിക്കുന്നതിനും പലസ്തീൻ ന്യായമായ ഒരു പുതിയ ഘട്ടം ആരംഭിക്കുന്നതിനും സഹായിക്കുമെന്ന് ഖത്തർ പ്രതീക്ഷിക്കുന്നതായി അമീർ എക്‌സിൽ പോസ്റ്റ് ചെയ്തു.
അന്തർദേശീയ പ്രമേയങ്ങൾക്കനുസൃതമായി, ഗൗരവമായ ഇടപെടലുകളിലൂടെ ഗാസ പ്രശ്നം പരിഹരിക്കപ്പെടണമെന്നും അമീർ പറഞ്ഞു. കരാറിന് അന്തിമരൂപം നൽകാനുള്ള ഖത്തറിൻ്റെ നയതന്ത്രപരമായ പങ്ക് രാഷ്ട്രീയത്തേക്കാൾ മാനുഷിക കടമയുടെ മുൻഗണനയിൽ നിന്നാണ്. ഇത് യാഥാർഥ്യമാക്കുന്നതിൽ മുൻപിൽ നിന്ന ഈജിപ്തിനും അമേരിക്കയ്ക്കും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി നന്ദി പറഞ്ഞു.