ഒമാന്‍ മരുഭൂമി മാരത്തണ്‍ 18 മുതല്‍; അഞ്ച് ഘട്ടങ്ങളിലായി മത്സരങ്ങള്‍

Mail This Article
മസ്‌കത്ത് ∙ പത്താമത് ഒമാന്‍ മരുഭൂമി മാരത്തണ്‍ ജനുവരി 18 മുതല്‍ ആരംഭിക്കും. അഞ്ച് ഘട്ടങ്ങളിലായി 22 വരെയാണ് മത്സരങ്ങള്‍. 165 കിലോമീറ്ററാണ് മാരത്തണ്‍ ദൂരമെന്നും സംഘാടകര്‍ അറിയിച്ചു. 42 കിലോമാറ്റര്‍, 32 കിലോമീറ്റര്‍, 40 കിലോമീറ്റര്‍, 30 കിലോമീറ്റര്‍, 21 കിലോമീറ്റര്‍ എന്നിങ്ങനെയാണ് ഓരോ ഘട്ടങ്ങളിലും ദൈര്‍ഘ്യം.
കഴിഞ്ഞ വര്‍ഷങ്ങളില്‍ 15ല്‍ അധികം രാഷ്ട്രങ്ങളില്‍ നിന്നുള്ള താരങ്ങളില്‍ മാരത്തണില്‍ മത്സരിക്കാനെത്തിയിരുന്നു. റജിസ്‌ട്രേഷന്‍ നടപടികള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഒമാനില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള താരങ്ങള്‍ ഇത്തവണയും മാരത്തണില്‍ പങ്കെടുക്കും. ഈ വര്‍ഷം കൂടുതല്‍ പങ്കാളിത്തം പ്രതീക്ഷിക്കുന്നു. വ്യത്യസ്ത പ്രായങ്ങളിലുള്ളവര്‍ക്ക് വിവിധ വിഭാഗങ്ങളിലായുള്ള മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കും.
മരുഭൂപ്രദേശങ്ങളില്‍ ചൂട് കുറയുന്ന സമയമാണ് മാരത്തണിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഈ ദിവസങ്ങളില്‍ പകല്‍ സമയം ഉയര്‍ന്ന താപനില 25 ഡിഗ്രി സെല്‍ഷ്യസും ശരാശരി താഴ്ന്ന താപനില 17.3 ഡിഗ്രി സെല്‍ഷ്യസും ആകും.