ADVERTISEMENT

മസ്‌കത്ത്∙കര ഗതാഗത നിയമത്തിന്റെ കീഴിൽ വരുന്ന എല്ലാ ലംഘനങ്ങളും റോയൽ ഒമാൻ പൊലീസിന്റെയും തൊഴിൽ മന്ത്രാലയത്തിന്റെയും സംവിധാനങ്ങളുമായി ബന്ധിപ്പിക്കും. ഫെബ്രുവരി 15 മുതൽ പുതിയ സംവിധാനം പ്രാബല്യത്തിലാകും.

ഗതാഗത–കമ്യൂണിക്കേഷൻ–വിവര സാങ്കേതിക മന്ത്രാലയത്തിന്റേതാണ് പ്രഖ്യാപനം. 2016 ലെ 10–ാം നമ്പർ രാജകീയ ഉത്തരവിന് കീഴിൽ ഏതെങ്കിലും തരത്തിലുള്ള ഗതാഗത നിയമലംഘനങ്ങൾ നടത്തിയ കമ്പനികളും വ്യക്തികളും ഉൾപ്പെടെയുള്ളവർ ലംഘന കേസുകള്‍ പുനഃപരിശോധിക്കണമെന്നും  എത്രയും വേഗം പിഴത്തുക അടയ്ക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. വ്യവസ്ഥകൾ ലംഘിക്കുന്നവരുടെ വാണിജ്യ പ്രവർത്തനങ്ങൾക്ക് തടസം നേരിടുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. 

English Summary:

Failure to pay traffic fines in Oman will disrupt business; Effective February 15

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com