ADVERTISEMENT

കുവൈത്ത് സിറ്റി ∙ ശീതളപാനീയങ്ങൾ, പുകയില ഉൽപന്നങ്ങൾ ഉൾപ്പെടെ ആരോഗ്യത്തിന് ഹാനികരമാകുന്ന ഉൽപന്നങ്ങൾക്ക് മേൽ സെലക്ടീവ് നികുതി ചുമത്താൻ തയാറെടുത്ത് കുവൈത്ത്. ഇതു സംബന്ധിച്ച നിയമ നിർമാണം പുരോഗതിയിൽ. 

200 മില്യൻ കുവൈത്ത് ദിനാർ വാർഷിക വരുമാനമാണ് നിയമം നടപ്പാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. എണ്ണ വിപണിയെ ആശ്രയിക്കുന്നത് കുറച്ച്  എണ്ണ ഇതര വരുമാനമാർ‌ഗം വൈവിധ്യവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ടാക്സ് ഏർപ്പെടുത്താൻ ഒരുങ്ങുന്നതെന്നാണ് ധന, സാമ്പത്തിക കാര്യ മന്ത്രി നൂറ അൽ ഫസാം വിശദമാക്കിയത്. 

രാജ്യത്ത് കൂടുതൽ സുസ്ഥിരവും വൈവിധ്യവൽക്കരിക്കപ്പെട്ടതുമായ വരുമാനം ഉറപ്പാക്കുകയാണ് നിയമങ്ങളുടെ ലക്ഷ്യം. ഇരട്ട നികുതിയും ടാക്സ് വെട്ടിക്കലും  തടയാനും രാജ്യാന്തര ടാക്സ് സഹകരണം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ബൃഹത്തായ നിയമനിർമാണ പാക്കേജിലെ സുപ്രധാന ഘടകമാണ് സെലക്ടീവ് ടാക്സ് നിയമം. 

English Summary:

Kuwait Will Introduce Taxes On Commodities Harmful To Human Health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com