മദീനയിൽ വാഹനാപകടം: മലപ്പുറം സ്വദേശിനി മരിച്ചു

Mail This Article
മദീന∙ മദീനയിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിനി മരിച്ചു. ഒതുക്കുങ്ങൽ ഇല്ലിക്കോട്ടിൽ ഷഹ്‌മ ഷെറിൻ (30) ആണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന നാല് പേർക്ക് പരുക്കേറ്റു.
ജിദ്ദയിൽ നിന്ന് മദീന സന്ദർശനത്തിനായി പുറപ്പെട്ട കുടുംബം സഞ്ചരിച്ച വാഹനം മദീനയിലെത്തുന്നതിന് മുമ്പ് ബദ്‌റിനടുത്ത് വ്യാഴാഴ്ച രാവിലെ അപകടത്തിൽപ്പെടുകയായിരുന്നു. കാർ ട്രെയിലർ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
ഷഹ്‌മ ഷെറിന്‍റെ സഹോദരി ഭർത്താവ് മുഹമ്മദ് റഷാദ്, അവരുടെ മകൾ ആയിഷ റൂഹി എന്നിവരെ മദീന കിങ് ഫഹദ് ആശുപത്രിയിലും സഹോദരി നജിയ ഷെറിൻ, ഷഹ്‌മയുടെ മകൾ ജസ ഫാത്തിമ എന്നിവരെ യാംബു ജനറൽ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.
വ്യാഴാഴ്ച പുലർച്ചെ ജിദ്ദയിൽ നിന്ന് മദീനയിലേക്ക് പുറപ്പെട്ട എട്ട് പേരടങ്ങുന്ന രണ്ട് കുടുംബങ്ങൾ സഞ്ചരിച്ച കാർ ആണ് അപകടത്തിൽപ്പെട്ടത്. ജംഷീർ അലിയാണ് ഷഹ്‌മ ഷെറിന്‍റെ ഭർത്താവ്.