ADVERTISEMENT

അബുദാബി ∙ കുഞ്ഞുനാളിൽ തന്നെ ഓർമശക്തിയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് നേടി മലയാളി ബാലിക കെയ്റ്റ്ലിൻ ക്രിസ്. ഐബിആർ അച്ചീവർ വിഭാഗത്തിൽ റെക്കോർഡ് നേടുമ്പോൾ കെയ്റ്റിലിന് പ്രായം 3 വയസ്സും 10 മാസവും.

30 ജീവജാലങ്ങൾ, 22 രാജ്യങ്ങളുടെ പതാകകൾ, 25 വാഹനങ്ങൾ, 27 ഫലവർഗങ്ങൾ, 11 രൂപങ്ങൾ, 15 വിപരീതപദങ്ങൾ, 12 വർണങ്ങൾ, 20 പക്ഷികൾ, ശരീരത്തിലെ 20 അവയവങ്ങൾ, 23 പച്ചക്കറികൾ, 14 ഗാനങ്ങൾ,  8 ഗ്രഹങ്ങൾ തുടങ്ങിയവ കൃത്യമായി പറഞ്ഞാണ് പുരസ്കാരം സ്വന്തമാക്കിയത്. എറണാകുളം സ്വദേശികളായ ക്രിസ് കുര്യന്റെയും സ്മേര അലക്സിന്റെയും മകളാണ്.

English Summary:

Malayali girl Caitlin Chris wins India Book of Records for memory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com