ഇ–പ്ലാറ്റ്ഫോമിലെ വാടക കരാർ സേവനങ്ങളിൽ തടസ്സം; ഉടൻ പരിഹരിക്കുമെന്ന് ഒമാൻ വാണിജ്യ മന്ത്രാലയം

Mail This Article
×
മസ്‌കത്ത് ∙ വിദേശ നിക്ഷേപകർക്ക് ഇ–സേവനങ്ങൾ പ്രദാനം ചെയ്യുന്ന ഒമാൻ ബിസിനസ് പ്ലാറ്റ്ഫോമിലെ വാടക കരാർ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. സാങ്കേതിക തകരാറിനെ തുടർന്നാണിത്.
പ്രശ്നം പരിഹരിച്ച് സേവനം ഉടൻ പുനഃരാരംഭിക്കുമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ, പ്രമോഷൻ മന്ത്രാലയം അറിയിച്ചു. എന്നാല്‍, പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നത് തുടരും.
കൂടുതൽ വിവരങ്ങള്‍ക്ക് 1111-80000070 എന്ന നമ്പറിൽ ബന്ധപ്പെടാം. മസ്‌കത്ത് നഗരസഭയും മന്ത്രാലയവും സഹകരിച്ച് വാടക കരാർ സർവീസ് അടുത്തിടെയാണ് ഒമാന്‍ ബിസിനസ് പ്ലാറ്റ്‌ഫോമിലേക്ക് മാറ്റിയത്.
English Summary:
Oman Temporary Stopped Lease Contracts Service In Oman Business Platform
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.