പെട്രോൾ പമ്പിൽ ബിനാമി ഇടപാട്; സൗദിയില്‍ രണ്ട് മലയാളികളെ നാടുകടത്താൻ വിധി

Mail This Article
അബഹ ∙ അബഹ നഗരത്തില്‍ ബിനാമി ബിസിനസ് നടത്തിയ രണ്ടു മലയാളികൾക്ക് ശിക്ഷ വിധിച്ച് സൗദിയിലെ ക്രിമിനൽ കോടതി. പെട്രോൾ ബങ്ക് നടത്തിയ രണ്ടു മലയാളികളെയും ഇവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുത്ത രണ്ടു സൗദി പൗരന്മാരെയുമാണ് ശിക്ഷിച്ചത്. മലയാളികളായ നിസാം അബ്ദുറഹ്മാന്‍, നിസാര്‍ അബ്ദുറഹ്മാന്‍ എന്നിവരെയും സൗദി പൗരന്മാരായ ഖാലിദ് അലി അബ്ദുല്ല അബൂസന്ദ, സഅദ് അലി അബ്ദുല്ല അല്‍ശഹ്‌രി എന്നിവര്‍ക്കുമാണ് ശിക്ഷ വിധിച്ചത്.
നാലു പേരും പിഴയും അടക്കണം. ഇതിന് പുറമെ ഇവർ നടത്തിയിരുന്ന പെട്രോൾ ബങ്ക് അടച്ചുപൂട്ടാനും ലൈസന്‍സും കമേഴ്‌സ്യല്‍ റജിസ്‌ട്രേഷനും റദ്ദാക്കാനും വിധിച്ചു. മലയാളികളെ സൗദിയില്‍ നിന്ന് നാടുകടത്തും. പുതിയ വിസയിൽ ഇവർക്ക് സൗദിയിലേക്ക് പ്രവേശിക്കാനും സാധിക്കില്ല. പുതിയ തൊഴില്‍ വീസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്താനും കോടതി ഉത്തരവിട്ടു.
മലയാളികളുടെയും സൗദി പൗരന്മാരുടെയും പേരുവിവരങ്ങളും ഇവര്‍ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷകളും നാലു പേരുടെയും ചെലവില്‍ പത്രത്തില്‍ പരസ്യപ്പെടുത്താനും കോടതി വിധിച്ചു. പെട്രോൾ പമ്പിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ബിനാമി ബിസിനസ് കണ്ടെത്തിയത്.