ADVERTISEMENT

അബുദാബി ∙ യുദ്ധത്തിനിടെ പിടിക്കപ്പെട്ട് റഷ്യ, യുക്രെയ്ൻ ജയിലുകളിൽ കഴിയുന്ന 50 തടവുകാർക്ക് യുഎഇയുടെ മധ്യസ്ഥതയിൽ മോചനം. 25 യുക്രെയ്ൻ തടവുകാരെ റഷ്യയും 25 റഷ്യൻ തടവുകാരെ യുക്രെയ്നും കൈമാറി. 

ഇതുൾപ്പെടെ യുഎഇയുടെ ഇടപെടലിലൂടെ വിവിധ ഘട്ടങ്ങളിലായി മൊത്തം 2,583 തടവുകാർക്കാണ് മോചനം ലഭിച്ചത്. മധ്യസ്ഥ ശ്രമങ്ങളുമായി സഹകരിച്ച ഇരുരാജ്യങ്ങളെയും യുഎഇ വിദേശകാര്യ മന്ത്രാലയം അഭിനന്ദിച്ചു. റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിച്ച് സമാധാനം വീണ്ടെടുക്കുന്നതിനുള്ള ശ്രമം തുടരുമെന്നും യുഎഇ വ്യക്തമാക്കി.

English Summary:

UAE Mediation Efforts Succeed with New Exchange of 50 Captives between Russia and Ukraine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com