ADVERTISEMENT

ദുബായ് ∙ ഗ്ലോബൽ വില്ലേജിൽ വണ്ടർ കിഡ്സ് ഫെസ്റ്റിവലിനു തുടക്കം. 3 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കായുള്ള ആഘോഷം ഫെബ്രുവരി 28 വരെ നീളും. വൈകിട്ട് 4 മുതൽ 10 വരെയാണ് വണ്ടർ കിഡ്സ് ഫെസ്റ്റ്. ഫെസ്റ്റിവലിന്റെ ഭാഗമായ വിനോദ– വിദ്യാഭ്യാസ പരിപാടികൾ പൂർണമായും സൗജന്യമാണ്. കൂറ്റൻ ബോർഡ് ഗെയിമുകളാണ് മുഖ്യ ആകർഷണം. ലോക റെക്കോർഡ് നേടിയ കൂറ്റൻ സ്നേക്ക് ആൻഡ് ലാഡർ ബോർഡിൽ കുട്ടികൾ തന്നെ കരുക്കളായി മാറും.

കുറ്റൻ സ്നേക്ക് ആൻഡ് ലാഡർ ബോർഡ്.
കുറ്റൻ സ്നേക്ക് ആൻഡ് ലാഡർ ബോർഡ്.

പൈറേറ്റ് ഷിപ് ബാറ്റിലാണ് മറ്റൊരു കളി. ഫെയ്സ് പോയ്ന്റിങ്, ബലൂൺ മോഡലിങ്, ബബിൾ ബില്യാഡ്സ് തുടങ്ങിയ കളികളുമുണ്ട്.  കുട്ടികൾക്ക് കളിക്കൂട്ടുകാരായി ഗ്ലോബൽ വില്ലേജ് കഥാപാത്രങ്ങളായ വലീഫ്, സോയ എന്നിവർക്കൊപ്പം ചോട്ടാ ഭീം, ആന, സിംഹം തുടങ്ങിയവയും ഉണ്ടാകും.  കിഡ്സ് തിയറ്ററിൽ ഈ കാർട്ടൂൺ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന ഷോകളും നടക്കും.

English Summary:

Wonder Kids Festival kicks off at Dubai Global Village

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com