ADVERTISEMENT

പെരിന്തൽമണ്ണ ∙ ശ്രീലങ്കൻ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവിനെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്‌തു. വളാംകുളം കരിമ്പനയ്ക്കൽ മുഹമ്മദ് ഹനീഫയെ(27) ആണു സിഐ സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

യുഎഇയിൽവച്ചാണു പ്രതി ശ്രീലങ്കൻ യുവതിയുമായി അടുക്കുന്നത്. ഇവരിൽനിന്നു വിവിധ ആവശ്യങ്ങൾക്കായി പല തവണകളിലായി 25 ലക്ഷം രൂപയോളം വാങ്ങിയതായും സിഐ പറഞ്ഞു. യുവതി ഗർഭിണിയായതോടെ നാട്ടിൽ പോയി മടങ്ങിവരാമെന്നു വാക്ക് നൽകി യുവാവ് സ്ഥലംവിട്ടു. നാട്ടിലെത്തി മറ്റൊരു യുവതിയുമായി വിവാഹം ഉറപ്പിച്ചു. ഇതറിഞ്ഞു യുവതി യുവാവിനെ തേടി നാട്ടിലെത്തിയെങ്കിലും യുവാവ് അംഗീകരിച്ചില്ല. തുടർന്നു യുവതി പൊലീസിൽ പരാതി നൽകി.

English Summary:

Muhammed Haneefa Arrested by Perinthalmanna Police for Alleged Rape of Sri Lankan Woman on False Marriage Promise

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com