ADVERTISEMENT

അബുദാബി ∙ 2022ൽ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണം യുഎഇ നേരിട്ടതിന്റെ സ്മരണാർഥം 7 പള്ളികളും ഒരു സ്ട്രീറ്റും പുനർനാമകരണം ചെയ്തു. ധൈര്യം (ധീരത) എന്നർഥം വരുന്ന അൽ നഖ്‌വ എന്ന പേരാണ് മസ്ജിദുകൾക്കും സ്ട്രീറ്റിനും നൽകിയത്.

അബുദാബി ഖലീഫ സിറ്റിയിലാണ് അൽ നഖ്‌വ സ്ട്രീറ്റ്. 2022 ജനുവരി 17ന് അബുദാബി മുസഫയിലെ ഇന്ധന സംഭരണ കേന്ദ്രത്തിനു നേരെയും അബുദാബി രാജ്യാന്തര വിമാനത്താവള നിർമാണ സ്ഥലത്തുമായിരുന്നു ആക്രമണം. ഇതിൽ 3 പേർ മരിക്കുകയും 6 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. 

English Summary:

7 UAE Mosques Renamed Al Nakhwah to Mark 3rd Year of Houthi Drone Attack

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com