ADVERTISEMENT

മനാമ ∙ ബഹ്‌റൈനിലെ തിരുവല്ലക്കാരുടെ കൂടായ്മയായ ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല  (ഫാറ്റ്) ഇരുപത്തിയേഴാമത് വാർഷികവും ക്രിസ്മസ്-പുതുവത്സരാഘോഷവും 24ന് വൈകിട്ട് 6.30 ന് അദാരി ഗാർഡനിൽ ഉള്ള ന്യൂസീസൺ ഹാളിൽ വച്ചു നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് വൈസ്. ചെയർമാൻ അഡ്വ: ആർ. സനൽ കുമാർ മുഖ്യഅതിഥി.

ഗായകരായ ഫാ.സേവറിയോസ് തോമസ്, പിന്നണി ഗായകനായ സുമേഷ് അയിരൂർ എന്നിവർ നടത്തുന്ന സംഗീത നിശയും  ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 1997 ൽ രൂപീകൃതമായതാണ്  ഫ്രണ്ട്‌സ് അസോസോയേഷൻ ഓഫ് തിരുവല്ല സ്കൂളുൾ  കുട്ടികൾക്കുള്ള പഠനോപകരണ വിതരണം മുതൽ വീടു നിർമാണം വരെയുള്ള  ചാരിറ്റി പ്രവർത്തനം നടപ്പിലാക്കി കഴിഞ്ഞ സംഘടനാ സിൽവർ ജൂബിലിക്കു പ്രഖ്യാപിച്ച 25 കിഡ്നി രോഗികൾക്കുള്ള സൗജന്യ ഡയാലിസിസ് ഒരു വർഷം കൊണ്ട് പൂർത്തീകരിച്ചതായും ഭാരവാഹികൾ പറഞ്ഞു.

വാർത്താമ്മേളനത്തിൽ ഫാറ്റ് പ്രസിഡന്റ് റോബി ജോർജ് അധ്യക്ഷത വഹിച്ചു.പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ  മനോജ് ശങ്കരൻ, രക്ഷാധികാരികളായ ശ്രീകുമാർ പടിയറ, വർഗീസ് ഡാനിയേൽ, ജന.കൺവീനർ ജെയിംസ് ഫിലിപ്പ്, പ്രോഗ്രാം കൺവീനർ  ബ്ലസൻ മാത്യു, മാത്യു യോഹന്നാൻ (ജോയിന്റ് കൺവീനർ),  കെ ജി ദേവരാജ്, വി. ഒ എബ്രഹാം, സജി ചെറിയാൻ,  ജോബിൻ, ജോസഫ്, നിതിൻ സോമരാജൻ, എന്നിവർ എങ്കെടുത്തു. ഫാറ്റ് ജനറൽ സെക്രട്ടറി അനിൽ പാലയിൽ സ്വാഗതവും ജോയിൻറ് കൺവീനർ വിനോദ് കുമാർ നന്ദിയും പറഞ്ഞു.

English Summary:

Friends Association of Thiruvalla organizes 27th Anniversary and Christmas-New Year Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com