നിയമലംഘനം; സൗദിയിൽ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 21,485 പേർ

Mail This Article
×
റിയാദ് ∙ സൗദി അറേബ്യയിൽ ഒരാഴ്ചയ്ക്കിടെ വിവിധ രാജ്യക്കാരായ 21,485 നിയമലംഘകർ അറസ്റ്റിലായി. ഇതിൽ 13,562 പേർ താമസ കുടിയേറ്റ നിയമം ലംഘിച്ചവരും 4,853 പേർ അനധികൃതമായി പ്രവേശിച്ചവരും 3,070 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണ്.
ഇവരിൽ 50 ശതമാനവും ഇത്യോപ്യക്കാരും 47 ശതമാനം യമൻ പൗരന്മാരുമാണ്. ശേഷിക്കുന്ന 3 ശതമാനം പേർ മറ്റു രാജ്യക്കാരും. നിയമലംഘർക്ക് ജോലിയും അഭയവും യാത്രാ സൗകര്യവും ഒരുക്കുന്നവർക്ക് 15 വർഷം തടവും 10 ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷ. നിയമലംഘകരെക്കുറിച്ച് മക്ക, റിയാദ് കിഴക്കൻ മേഖലാ പ്രദേശങ്ങളിലുള്ളവർ 911 നമ്പറിലും മറ്റു ഭാഗങ്ങളിൽ ഉള്ളവർ 999, 996 നമ്പറിലും അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.
English Summary:
Saudi Security Forces Arrest 21,485 Illegals in a Week
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.