ADVERTISEMENT

‌അബുദാബി ∙ ഗാസ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ പലസ്തീനികൾക്ക് പിന്തുണ ആവർത്തിച്ച് യുഎഇ. മരുന്ന്, ഭക്ഷണം, കൂടാരങ്ങൾ എന്നിവ നൽകുന്നത് തുടരുമെന്ന് യുഎഇ റിലീഫ് മിഷൻ മേധാവി ഹമദ് അൽ നെയാദി പറഞ്ഞു.

കുടിവെള്ള പൈപ്പുകളുടെയും അഴുക്കുചാൽ ശൃംഖലകളുടെയും അറ്റകുറ്റപ്പണികൾ നടത്തും. സമൂഹ അടുക്കളകളും ബേക്കറികളും പ്രവർത്തന സജ്ജമാക്കും. കുടിയൊഴിപ്പിക്കപ്പെട്ടവർക്കും വീടുകളിലേക്ക് മടങ്ങുന്നവർക്കും ഭക്ഷണ വിതരണം ഊർജിതമാക്കുകയും വീടുകൾ വാസയോഗ്യമാക്കുകയും ചെയ്യും. 

ഓപ്പറേഷൻ ഷിവൽറസ് നൈറ്റ് 3 പ്രകാരം ഗാസ മുനമ്പിൽ 25 ലോറികളിലായി 309 ടണ്ണിലധികം ദുരിതാശ്വാസ വസ്തുക്കൾ എത്തിച്ചു. 12,500 പേർക്ക് ശൈത്യകാല വസ്ത്രങ്ങൾ വിതരണം ചെയ്തുവരുന്നു. സഹായ പ്രവാഹം തുടരുമെന്നും യുഎഇ അറിയിച്ചു.

English Summary:

UAE Reaffirms Support for Palestinians as Gaza Ceasefire Comes into Effect

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com