ADVERTISEMENT

മസ്‌കത്ത് ∙ ഒമാനില്‍ നിന്ന് ഈ വര്‍ഷത്തെ ഹജ്ജിന് അനുമതി ലഭിച്ച സ്വദേശികളും പ്രവാസികളും പ്രതിരോധ കുത്തിവയ്പ്പുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.  കൂടുതല്‍ വിവരങ്ങള്‍ക്ക്, തീര്‍ഥാടകര്‍ അതത് ഗവര്‍ണറേറ്റുകളിലെ നിയുക്ത ആരോഗ്യ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാവുന്നതാണ്.

താഴെ പറയുന്ന വാക്‌സിനുകളാണ് എടുക്കേണ്ടത്
കൊവിഡ് 19 മോണോവാലന്റ് വാക്‌സിന്‍: 65 വയസ്സിനു മുകളില്‍ പ്രായമുള്ള വ്യക്തികള്‍, ഗര്‍ഭിണികള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം, രോഗപ്രതിരോധ ശേഷിക്കുറവ് തുടങ്ങിയ വിട്ടുമാറാത്ത അസുഖമുള്ളവര്‍ കോവിഡ്19 മോണോവാലന്റ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് ആവശ്യമാണ്.

സീസണല്‍ ഇന്‍ഫ്‌ലുവന്‍സ വാക്‌സിന്‍: ആറ് മാസവും അതില്‍ കൂടുതലുമുള്ള മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പെടെ എല്ലാ ഹജ്ജ് തീര്‍ഥാടകര്‍ക്കും ഈ വാക്‌സിന്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാണ്.

മെനിംഗോകോക്കല്‍ മെനിഞ്ചൈറ്റിസ് വാക്‌സിന്‍: രണ്ട് മാസവും അതില്‍ കൂടുതലുമുള്ള എല്ലാ ഹജ്ജ് തീര്‍ഥാടകര്‍ക്കും ഈ വാക്‌സിന്‍ നിര്‍ബന്ധമാണ്.

English Summary:

Vaccination Mandatory for Hajj Pilgrims in Oman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com