ഒമാനിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച വിദേശികള്‍ അറസ്റ്റിൽ

Mail This Article
×
മസ്‌കത്ത്∙ ഒമാനിലേക്ക് അനധികൃതമായി നുഴഞ്ഞുകയറാൻ ശ്രമിച്ച 23 വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കൻ ബാത്തിന ഗവർണറേറ്റിൽ കടൽ വഴിയാണ് ഇവർ രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചത്. ഇവർ സഞ്ചരിച്ച ബോട്ടും പിടിച്ചെടുത്തു. വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡും കോസ്റ്റ് ഗാർഡ് പൊലീസും ചേർന്നാണ് ഇവരെ പിടികൂടിയത്.
അറസ്റ്റിലായവർക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്. അനധികൃതമായി രാജ്യത്ത് കടന്നുകൂടുന്നവർക്ക് തൊഴിൽ, താമസ സൗകര്യങ്ങൾ നൽകരുതെന്ന് പൊലീസ് അഭ്യർഥിച്ചു. നുഴഞ്ഞുകയറ്റക്കാരെക്കുറിച്ച് വിവരം ലഭിക്കുന്നവർ 9999 എന്ന നമ്പറിൽ അറിയിക്കണം.
English Summary:
Expats arrested for attempting to illegally enter Oman
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.