ADVERTISEMENT

റിയാദ്∙ വാഹനാപകടത്തിൽ മരിച്ച കാശ്മീർ സ്വദേശിയുടെ മൃതദേഹം അൽഖർജിൽ സംസ്കരിച്ചു. കാശ്മീർ സ്വദേശി റഫീഖ് അഹമ്മദ് (58) ആണ് മരിച്ചത്. അൽഖർജ് ഹഫ്ജയിലെ കൃഷിയിടത്തിലെ തൊഴിലാളിയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഹഫ്ജയിലെ തന്‍റെ ജോലിസ്ഥലത്തേക്ക് ബൈക്കിൽ പോകുമ്പോഴാണ് അപകടം. അമിതവേഗതയിൽ വന്ന പിക്കപ്പ് വാൻ പിന്നിൽ നിന്നും ഇടിക്കുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ മുകളിലേക്ക് ഉയർന്നുപോയ ബൈക്കും റഫീഖും ശക്തിയായി നിലം പതിച്ചു. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു. സുഡാൻ സ്വദേശിയാണ് പിക്കപ്പ് ഓടിച്ചിരുന്നത്.

കഴിഞ്ഞ 15 വർഷമായി ഹഫ്ജയിലെ കൃഷിയിടത്തിൽ ജോലി ചെയ്യുന്ന റഫീഖിന്‍റെ രണ്ട് സഹോദരങ്ങൾ കൂടി അവിടെ ജോലി ചെയ്യുന്നുണ്ട്. മരണത്തെ തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അൽഖർജ് പൊലീസിന്‍റെ നിർദേശപ്രകാരം കേളി ജീവകാരുണ്യ വിഭാഗം കേന്ദ്ര ജോയിന്‍റ് കൺവീനർ നാസർ പൊന്നാനിയുമായി ബന്ധപ്പെടുകയായിരുന്നു.

 നടപടികൾ പൂർത്തിയാക്കി വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനു ശേഷം നാസർ പൊന്നാനിയുടെ നേതൃത്വത്തിൽ അൽഖർജ് ശ്മശാനത്തിൽ ഖബറടക്കി. സ്പോൺസറും സഹോദരങ്ങളും കേളി പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

English Summary:

Kashmiri native dies in road accident; buried in Al Kharj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com