ADVERTISEMENT

മസ്‌കത്ത്∙ ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ മസ്‌കത്ത് ഏഴാം സ്ഥാനത്ത്. നംബിയോ എന്ന സ്ഥാപനം തയ്യാറാക്കിയ റിപ്പോർട്ടിലാണ് മസ്‌കത്ത് ഇടം നേടിയത്. 382 നഗരങ്ങളുടെ പട്ടികയിലാണ് മസ്‌കത്തിന് ഏഴാം സ്ഥാനം ലഭിച്ചത്. 

കുറ്റകൃത്യങ്ങൾക്ക് മസ്കത്തിൽ സാധ്യത വളരെ കുറവാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഏറ്റവും കുറഞ്ഞ ക്രൈം സൂചികയുള്ള നഗരങ്ങളാണ് പട്ടികയിലാണ് നഗരം ഇടം പിടിച്ചിരിക്കുന്നത്. ഒരു നിശ്ചിത നഗരത്തിലോ രാജ്യത്തിലോ ഉള്ള കുറ്റകൃത്യങ്ങളുടെ മൊത്തത്തിലുള്ള നിലവാരത്തിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈം സൂചിക കണക്കാക്കുന്നത്.

ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള രണ്ടാമത്തെ നഗരമായും നേരത്തെ മസ്‌കത്ത് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നംബിയോ മലിനീകരണ സൂചിക പ്രകാരമാണിത്. ലോകത്തുടനീളമുള്ള നഗരങ്ങളിലെ മലിനീകരണ ഘടകങ്ങൾ വിലയിരുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. വായു, ജല മലിനീകരണം, മാലിന്യ നിർമാർജനം, ശുചിത്വം, പ്രകാശ ശബ്ദ മലിനീകരണം, ഹരിത മേഖലകൾ എന്നിവയാണ് വിലയിരുത്തിയത്. കർശനമായ സുസ്ഥിരതയും ശുചിത്വ നിലവാരവും പാലിക്കാനുള്ള മസ്‌കത്തിന്‍റെ ശ്രമങ്ങൾക്കുള്ള അംഗീകാരമാണ് സൂചികയിൽ മികച്ച സ്ഥാനം.

ഉയർന്ന മലിനീകരണ തോതും താഴ്ന്ന തോതുമുള്ള നഗരങ്ങൾക്കിടയിൽ കൃത്യമായ വ്യത്യാസം രേഖപ്പെടുത്തിയാണ് സൂചിക തയ്യാറാക്കിയത്. സൂചികയിൽ 36.2 എന്ന മികച്ച സ്‌കോർ ആണ് മസ്‌കത്ത് നേടിയത്. പരിസ്ഥിതി സംരക്ഷണത്തിൽ പ്രസിദ്ധി നേടിയ മറ്റ് പ്രധാന ഏഷ്യൻ നഗരങ്ങളെ അപേക്ഷിച്ച് ശക്തമായ നിലയാണ് ഇത് സൂചിപ്പിക്കുന്നത്.

പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിൽ മസ്‌കത്തിനുള്ള പ്രതിബദ്ധതയാണ് ഈ നേട്ടം. വായു ഗുണമേന്മ, കുടിവെള്ള ഗുണമേന്മയും ലഭ്യതയും, മാലിന്യ നിർമാർജനം, ശബ്ദ മലിനീകരണം, ഹരിത മേഖലകൾ എന്നിവയിൽ മസ്‌കത്ത് ഉയർന്ന സ്‌കോർ നേടി.

English Summary:

Muscat Ranked Among the Safest Cities in the World

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com