ADVERTISEMENT

ദോഹ ∙ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി നന്തി 20-ാം മൈൽ സ്വദേശി ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന്​ മരിച്ചു. പുതുക്കുടി വയൽ ഇസ്​മായിലാണ് (62)​ ​തിങ്കളാഴ്​ച ദോഹയിൽ മരിച്ചത്.​ ഒരു സ്വകാര്യ കമ്പനിയിൽ സ്റ്റോർ കീപ് ആയി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ 40 വർഷത്തോളമായി ഖത്തറിൽ പ്രവാസിയായിരുന്നു. 

പരേതരായ മമ്മദ്​, കുഞ്ഞായിഷ ദമ്പതികളുടെ മകനാണ്​. ഭാര്യ: ഖൈറുന്നീസ. മക്കൾ: അജ്​മൽ, ഹസ്​ലി. സഹോദരങ്ങൾ: ഷുക്കൂർ, ബഷീർ, റഫീഖ്​, ആഷിഖ്​, അഷ്​റഫ്​. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ചൊവ്വാഴ്​ച രാത്രിയോടെ നാട്ടിലെത്തിക്കുമെന്ന്​ ഖത്തർ കെ.എം.സി.സി അൽ ഇഹ്​സാൻ മയ്യിത്ത്​ പരിപാലന കമ്മിറ്റി അറിയിച്ചു.

English Summary:

native of Koyilandy died in Qatar

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com