വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; പിഞ്ചുകുഞ്ഞ് മരിച്ചു

Mail This Article
×
നെടുമ്പാശേരി/ കൊണ്ടോട്ടി ∙ ഗൾഫ് എയർ വിമാനത്തിൽ ബഹ്റൈനിൽ നിന്നെത്തിയ 11 മാസം പ്രായമായ കുഞ്ഞ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു. ഇന്നലെ പുലർച്ചെ നെടുമ്പാശേരിയിലെത്തിയ വിമാനത്തിലാണു സംഭവം.
ഗൾഫിൽ ജോലി ചെയ്യുന്ന മലപ്പുറം അരിമ്പ്ര പിച്ചൻ ചീരാത്ത് ഫൈസൽ ബാബു– ഫസീല കൊടിത്തൊടി ദമ്പതികളുടെ മകൻ ഫെസിൻ അഹമ്മദ് ആണ് മരിച്ചത്. മാതാവ് ഫസീലയും കുട്ടിയോടൊപ്പമുണ്ടായിരുന്നു. വിമാനത്തിൽ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് വിമാനം കൊച്ചിയിൽ ഇറങ്ങിയ ഉടൻ അങ്കമാലിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
English Summary:
11-Month-Old Infant Dies Mid-Air on Flight from Bahrain to Kochi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.