എസ്എംസിഎ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 2025

Mail This Article
മസ്‌കത്ത് ∙ എസ് എം സി എ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 2025ലെ സീനിയര്‍ വിഭാഗത്തില്‍, എസ്എംസിഎഎ ടീമും ജൂനിയര്‍ വിഭാഗത്തില്‍ മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയും ചാംപ്യന്‍ഷിപ്പ് കിരീടം നേടി. മത്സരങ്ങളില്‍ പങ്കെടുത്ത എല്ലാ ടീമുകളും ആവേശോജ്വലമായ പ്രകടനം കാഴ്ചവച്ചു. ടൂര്‍ണമെന്റില്‍ എട്ട് സീനിയര്‍ ടീമുകളും ആറ് ജൂനിയര്‍ ടീമുകളും പങ്കെടുത്തു. സീനിയേഴ്‌സ് വിഭാഗത്തില്‍ റൂവി സെന്റ് മേരീസ് ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയും മസ്‌കത്ത് സെന്റ് എഫ്രേം ക്‌നാനായ പള്ളിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ജൂനിയര്‍ വിഭാഗത്തില്‍ എസ്എംസിഎയുടെ ബി ടീം ആണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. സീനിയേഴ്‌സിന്റെ സെമി ഫൈനലിലെ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ പുറത്തായ ഗാലാ മോര്‍ത്ത്ശ്മൂനി ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ ടീമിന് ഫെയര്‍ പ്ലേ അവാര്‍ഡ് ലഭിച്ചു.
ആരോണ്‍ സജീവ്, എല്‍വിന്‍, ബെന്നറ്റ് സൈമണ്‍, ഇമ്മാനുവേല്‍, സ്റ്റീവന്‍ ബിനോയ് എന്നിവരെ എമേര്‍ജിങ് കളിക്കാരായും സോജി പി ജോണ്‍, അലന്‍ ജോണ്‍ എന്നിവരെ മികച്ച ഗോള്‍ കീപ്പര്‍മാരായും ലിന്‍സണ്‍, അലന്‍ ബിനു എന്നിവരെ മികച്ച പ്രതിരോധ താരങ്ങളായും പ്രിനു, ഇസിദോര്‍ ബിജു എന്നിവരെ മികച്ച മുന്നേറ്റ താരങ്ങളായും ബേസില്‍, അമിത് അജി എന്നിവരെ മികച്ച താരങ്ങളായും തിരഞ്ഞെടുത്തു
ജോച്ചന്‍ ഡൊമിനിക് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ഫാ. ജോര്‍ജി ജോണ്‍ ഫാ. ബിജു വര്‍ഗീസ് വലിക്കോടത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു. സമാപന ചടങ്ങില്‍ എസ്എംസിഎ ഡയറക്ടര്‍ ഫാ. ജോര്‍ജ് വടുക്കൂട്ട്, ഫാ. ലിജോ ജെയിംസ് എന്നിവര്‍ വിജയികള്‍ക്ക് ട്രോഫികളും അവാര്‍ഡുകളും വിതരണം ചെയ്തു. പരിപാടി മികച്ച വിജയമാക്കിയ എല്ലാ ടീമുകള്‍ക്കും കാണികള്‍ക്കും ഫാ. ജോര്‍ജ്ജ് ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.
എല്ലാ ടീമുകളെയും ടൂര്‍ണമെന്റ് ജനറല്‍ കണ്‍വീനര്‍ ഷൈന്‍ തോമസ് അഭിന്ദിച്ചു. ആദ്യാവസാനം കളിക്കാര്‍ക്കെല്ലാം ഊര്‍ജ്ജം നല്‍കിയ കാണികളുടെ അചഞ്ചലമായ പിന്തുണക്ക് എസ് എം സി എ പ്രസിഡന്റ് മാര്‍ട്ടിന്‍ മുരിങ്ങവന നന്ദി പറഞ്ഞു.
എസ് എം സി എ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഈ ആദ്യ പതിപ്പ് സഭാ സമൂഹങ്ങള്‍ തമ്മിലുള്ള സ്‌നേഹവും സൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കുന്നതിനു കാരണമായി എന്ന് വിലയിരുത്തപ്പെട്ടു. കണ്‍വീനര്‍മാരായ ജിജോ കടന്തോട്ട്, ഗോഡ്വിന്‍ ജോസഫ്, പ്രിന്‍സ് തോമസ്, ബിജു വര്‍ക്കി, ജോര്‍ജ്ജ് നാംപറമ്പില്‍, ടോണി സോജന്‍, ലിജീഷ് ജോസ്, ബിബിന്‍ ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി.