ADVERTISEMENT

ദുബായ് ∙ യുഎഇയിലെ മികച്ച വിദ്യാർഥികൾക്കു സർക്കാർ നൽകുന്ന ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തും ഫൗണ്ടേഷൻ അവാർഡ് കരസ്ഥമാക്കി മലയാളി വിദ്യാർഥി. അൽഐൻ ഇന്ത്യൻ സ്കൂളിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി അപർണാ അനിൽ നായരാണ് രാജ്യത്തെ  പരമോന്നത വിദ്യാഭ്യാസ അവാർഡ് സ്വന്തമാക്കിയത്.

പഠനത്തിനൊപ്പം പാഠ്യേതര രംഗത്തും തിളങ്ങുന്ന വിദ്യാർഥികൾക്കാണിത് ലഭിക്കുക. രാജ്യത്തും വിദേശത്തും ഉന്നത വിദ്യാഭ്യാസത്തിനു സ്കോളർഷിപ്പും ലഭിക്കും. പരീക്ഷയിലെ മാർക്ക്, പരിസ്ഥിതി പ്രവർത്തനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, രാജ്യത്തിനു വേണ്ടി ചെയ്ത സേവനങ്ങൾ എന്നിവയാണ്  പരിഗണിച്ചത്.

എൻഎസ്എസ് അൽഐൻ കമ്മിറ്റി പ്രസിഡന്റും ഫാർമസിസ്റ്റുമായ അനിൽ വി. നായരുടെയും അൽഐൻ സെഹയിൽ നഴ്സായ അഞ്ജലി വിധുധാസിന്റെയും മകളാണ് അപർണ. തിരുവല്ല പാലിയേക്കര സ്വദേശികളാണ്. ഇന്ത്യൻ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥി അരവിന്ദ് അനിൽ നായരാണ് സഹോദരൻ. പാലിയേക്കര അനുഗ്രഹയിൽ മുൻ മുനിസിപ്പൽ കൗൺസിലർ പരേതനായ വേലുക്കുട്ടൻ നായരുടെയും മുൻ ഹെഡ്മിസ്ട്രസ് സുഭ്രദ്രാമ്മയുടെയും ചെറുമകളാണ്.

ദേശീയതലത്തിലും രാജ്യാന്തര തലത്തിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന വ്യക്തികൾ, സ്കൂളുകൾ, സ്ഥാപനങ്ങൾ എന്നിവർക്കാണ് അവാർഡുകൾ ലഭിക്കുക. മികച്ച സ്കൂളിനുള്ള പുരസ്കാരം ഷാർജ ജെംസ് മില്ലേനിയും സ്കൂൾ സ്വന്തമാക്കി.  

English Summary:

Aparna Anil Nair, a Malayali Student from Al Ain Indian School, has Received the UAE's Highest Educational Honor, the Sheikh Hamdan bin Rashid Al Maktoum Foundation Award

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com