ADVERTISEMENT

കുവൈത്ത്‌ സിറ്റി∙ തിരുവല്ല കല്ലുങ്കൽ പുത്തൻപറമ്പിൽ വീട്ടിൽ ബിനു വർഗീസിന്‍റെ മകൻ ഏദൻ വർഗീസ് ബിനു (11) കുവൈത്തിൽ അന്തരിച്ചു. ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായിരുന്നു ഏദൻ. അൽ അഹ്‌ലിയ സ്വിച്ച് ഗിയർ കമ്പിനിയിലെ ജീവനക്കാരനായ ബിനുവിന്‍റെയും ജഹ്‌റയിൽ നഴ്‌സായ മഞ്ജുവിന്‍റെയും ഏക മകനാണ്. കുവൈത്ത് സെന്‍റ് ബേസിൽ ഓർത്തഡോക്‌സ് ഇടവകാംഗമാണ് ബിനു.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

English Summary:

Malayali student dies in Kuwait

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com