ADVERTISEMENT

ദുബായ് ∙ ഒരു വർഷത്തെ കോളജ് പ്രോഗ്രാം ഒരു ദിവസത്തിൽ പുനരാവിഷ്കരിച്ചുകൊണ്ടാണ് പൊന്നാനി എംഇഎസ് അല്മനൈ ദുബായ് ചാപ്റ്റർ (മെസ്പ) ഇത്തവണ വാർഷിക പരിപാടിയായ "പൊൻ ഫെസ്റ്റ് കാർണിവൽ '25" സംഘടിപ്പിച്ചത്. അജ്മാനിലെ ലക്ഷറി ഫാമിൽ വച്ച് മൂന്ന് വേദികളിലായി ജനുവരി 19ന് രാവിലെ മുതൽ പരിപാടികൾ നടത്തപ്പെട്ടു. വേദി ഒന്ന് ഇമ്പിച്ചിബാവ മെമ്മോറിയൽ ഹാളിൽ 6 മണിക്ക് സമീറാ ഷിബുവിന്റെ നേതൃത്വത്തിൽ മെഡിറ്റേഷൻ ക്ലാസോടെ പരിപാടികൾക്ക് തുടക്കമായി. പുതിയ മെമ്പർ മാരെ വരവേൽക്കുന്ന ഫ്രഷേഴ്സ് ഡേയും, തുടർന്ന് നടന്ന സ്പോർട്സ് ഡേ  ദേശീയ നീന്തൽ താരം ഹയാൻ ജാസിർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നൗഷർ മുഖ്യാതിഥിയായിരുന്നു. ഫുട്ബോൾ, ക്രിക്കറ്റ്, വടംവലി, പഞ്ചഗുസ്തി മത്സരങ്ങൾ ആവേശം വാനോളമുയർത്തി. അംഗങ്ങളെ വിവിധ ഹൗസുകളായി തിരിച്ച് മത്സരങ്ങൾ നടന്നു. ഫക്രുദ്ദീൻ പരിപാടി നിയന്ത്രിച്ചു.

മൊയ്തീൻ കുട്ടി മെമ്മോറിയൽ ഹാളിൽ പെയിന്റിങ് കളറിങ്ങ് മത്സരങ്ങൾ വിവിധ കാറ്റഗറികളിലായി നടന്നു. പ്രസി റഹീം, ഷബ്ന ഫൈസൽ പരിപാടി നിയന്ത്രിച്ചു. അപ്പങ്ങളെമ്പാടും എന്ന ക്യാംപസ് പലഹാര മത്സരം റസ് മി ഷാഫിയും ഷബ്ന അഷ്റഫും, തീറ്റ മത്സരം ഫക്രുവും നയന്ത്രിച്ചു. പ്രോഗ്രാമിനെ വ്യത്യസ്തമാക്കിയത് ഫൺ ഫിൽഡ് കോളജ് യൂണിയൻ തിരഞ്ഞെടുപ്പായിരുന്നു. എൽഎംപി, എസ്എഫ്കെ എന്നീ രണ്ട് പാനലുകളായി മത്സരം. മുനീറിന്റെ നേതൃത്വത്തിൽ പ്രിസൈഡിങ് ഓഫിസർമാരും വോട്ടെടുപ്പും നടന്നു. പരിപാടിയുടെ പൂർണ നിയന്ത്രണം മുൻ പ്രസിഡന്റ് ഫൈസൽ കരിപ്പോളിൽ വഹിച്ചു.

എംടി വാസുദേവൻ നായർ നഗറിൽ നടന്ന മെസ് പ ലിറ്ററേച്ചർ ഫെസ്റ്റിവൽ (എംഎൽഎഫ്) പുതുമയുള്ള വിഷയങ്ങൾ അവതരിപ്പിച്ചു. പ്രശസ്ത എഴുത്തുകാരി ഷീലാ പോൾ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ അക്കാഫ് ട്രഷറർ നൗഷാദ് മുഹമ്മദ് മുഖ്യാതിഥിയായിരുന്നു. പൊന്നാനിക്കളി, പ്രണയം പൂക്കുന്ന കലാലയ കാലം, ക്യാംപസ് രാഷ്ടീയം - അരാഷ്ട്രീയം എന്നീ വിഷയങ്ങളിൽ യുഎഇയിലെ കലാ, സാംസ്കാരിക രാഷ്ടീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു കാണികളോട് നേരിട്ട് സംവദിച്ചു. മസ്ഹർ, മച്ചിങ്ങൽ രാധാകൃഷ്ണൻ, ജമാൽ കൈരളി എന്നിവർ മോഡറേറ്റർമാരായിരുന്നു. എംഎൽഎഫ് കോർഡിനേറ്റർ സമീർ തിരൂർ പരിപാടി നിയന്ത്രിച്ചു. വൈകുന്നേരം നടന്ന ഇലക്ഷൻ റിസൾട്ട് പ്രഖ്യാപനവും വിജയിച്ചവരുടെ വിക്ടറി ഡേയും പഴയ തലമുറയും പുതിയ തലമുറയും ആസ്വദിച്ചു. തുടർന്ന് നടന്ന യൂണിയൻ ഉദ്ഘാടനം ആർ.ജെ.സിന്ധു നിർവഹിച്ചു. അക്കാഫ് ബോർഡ് ഓഫ് ഡയറക്ടർ അംഗം ഷൈൻ ചന്ദ്രസേനൻ മുഖ്യാതിഥിയായി. 

കോളജ് ആർട്സ് ഡേ ഉദ്ഘാടനം അക്കാഫ് അസോസിയേഷൻ ജന.സെക്രട്ടറി ദീപു നിർവഹിച്ചു. കൺവീനർ ശ്രീനാഥ് അധ്യക്ഷത വഹിച്ചു. കിഡ്സ് ഫാഷൻ ഷോ, സിനിമാറ്റിക്, ഫ്യൂഷൻ ഡാൻസ് എന്നിവ അരങ്ങേറി. മൃദുല നുജൂം പരിപാടികൾ നിയന്ത്രിച്ചു. എംടി വാസുദേവൻ നായർക്ക് നൽകുന്ന ശ്രദ്ധാഞ്ജലി - നിർമ്മാല്യം എന്ന പരിപാടിയിലൂടെ അവതരിപ്പിച്ചത് ശ്രദ്ധേയമായി. എംടിയുടെ സിനിമകളിലൂടെയുള്ള യാത്ര മച്ചിങ്ങൽ രാധാകൃഷ്ണന്റെ അവതരണത്തിലൂടെയും, എംടി സിനികളിലെ ഗാനശകലങ്ങളെ കോർത്തിണക്കി, ശ്രീകുട്ടിയും, അനൂപ് മേനോനും ഒരു കാലഘട്ടം പുനഃസൃഷ്ടിക്കുകയായിരുന്നു. തുടർന്ന് നടന്ന കോളജ് ഡേ അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസ്ഥ് ഉദ്ഘാടനം ചെയ്തു. എംഇഎസ് പൊന്നാനി കോളജ് ദുബായ് അല്മനൈ വേറിട്ട രീതിയിൽ പുതുമയാർന്ന പരിപാടികൾ എടുത്ത് വിജയിപ്പിക്കാൻ കാണിച്ച ധൈര്യത്തെ പ്രശംസിച്ചു.  

ഇന്ത്യൻ ട്രേഡ് കമ്മിഷണർ ഫോർ യുഎഇ പദവിയിലെത്തിയ യുഎഇയിലെപ്രമുഖ അഭിഭാഷകന്നും, സംരഭകനും ജീവകാരുണ്യ പ്രവർത്തകനും കൂടിയായ മെസ് പ കുടുംബാംഗം അഡ്വ.സുധീർ ബാബുവിനും, അബുദാബി കെഎസ്സി ജന.സെക്രട്ടറിയായി തിരഞ്ഞെടുത്ത നൗഷാദ് യൂസഫിനുമുള്ള മെസ്പയുടെ ആദരം പോൾ ടി.ജോസഫ് നൽകി നിർവഹിച്ചു. അക്കാഫ് ബോർഡ് ഓഫ് ഡയറക്ടർ അംഗം മുഹമ്മദ് റഫീഖ് ആശംസകൾ അർപ്പിച്ചു. അവസാന ഇനമായ ഡിജെ നടന്നു. 

സി.പി.കുഞ്ഞുമുഹമ്മദ് (പ്രസിഡന്റ്), നവാബ് മേനത്ത് (സെക്രട്ടറി ) സാജിദ് സുലെ മാൻ (ട്രഷറർ) അക്കാഫ് റെപ് ഗിരീഷ് കുമാർ, ജനറൽ കൺവീനർ ശ്രീനാഥ്, മുൻ പ്രസിഡന്റ് ഫൈസൽ കരിപ്പോൾ, അഷ്റഫ് ആതവനാട്, നുജൂം, കാസിം, ഫഹീം, പ്രസി, ഷബ്ന അഷ്റഫ്, മൃദുല എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

English Summary:

MESPA Carnival 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com