ADVERTISEMENT

ദോഹ∙ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് മികച്ച ആനുകൂല്യങ്ങൾ പ്രദാനം ചെയ്യാൻ 'ഇംതിയാസ് കാർഡ്' പുറത്തിറക്കി. വിവിധയിനം ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും 10 മുതൽ 50 ശതമാനം വരെ ഇളവ് നൽകുന്നതാണ് കാർഡ്. 

സൈനിക ഉദ്യോഗസ്ഥർ, സിവിലിയൻസ്, തുടങ്ങി എല്ലാ വിഭാഗം ജീവനക്കാർക്കും കാർഡ് ലഭിക്കും. മന്ത്രാലയത്തിലെ ജോലിയിൽ നിന്ന് വിരമിച്ചവർക്ക് വരെ കാർഡ് ഉപയോഗിക്കാം. ജീവനക്കാരുടെ മികച്ച സേവനങ്ങൾക്കുള്ള അഭിനന്ദനം അറിയിക്കുന്നതിനൊപ്പം അവരുടെ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുസൃതമായി മികച്ച നേട്ടങ്ങളും പ്രദാനം ചെയ്യുകയാണ് കാർഡിന്റെ ലക്ഷ്യമെന്നും അധികൃതർ വിശദമാക്കി.

ഇംതിയാസ് കാർഡിന്റെ നേട്ടം ഖത്തറിന്റെ ആഭ്യന്തര മന്ത്രാലയത്തിൽ വിവിധ തസ്തികകളിലായി ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെ ഒട്ടനവധി ഇന്ത്യക്കാർക്കും പ്രയോജനം ചെയ്യും. 

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com