ADVERTISEMENT

റിയാദ് ∙ സൗദിയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഈ വാരാന്ത്യത്തിൽ വീണ്ടും മഴ കനക്കും. കൊടുങ്കാറ്റ് വീശും. വെള്ളപ്പൊക്കത്തിനും സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴം മുതൽ തിങ്കൾ വരെ മഴ കനക്കും. പൊടിക്കാറ്റും ശക്തമാകും. മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ നോട്ടിക്കൽ മൈൽ വരെ വേഗത്തിൽ കാറ്റ് വീശും. കനത്ത വെള്ളപ്പൊക്കം, ആലിപ്പഴം വീഴൽ, കൊടുങ്കാറ്റ് എന്നിവയ്ക്കെല്ലാം രാജ്യം വീണ്ടും സാക്ഷിയാകുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. 

മക്ക, അൽ ബഹ, അസിർ, ജസാൻ, അൽ ജൗഫ്, വടക്കൻ അതിർത്തി, കിഴക്കൻ പ്രവിശ്യയിലെ പ്രദേശങ്ങൾ, റിയാദ്, ഖ്വാസിം, ഹെയ്​ൽ എന്നിവിടങ്ങളിലാണ് മഴ കൂടുതൽ ശക്തമാകുക. മദീനയിലെ അൽ മഹ്ദ്. അൽ ഹനാകിയ എന്നീ ഗവർണറേറ്റുകളിൽ ഇന്നു മുതൽ ശനിയാഴ്ച വരെ കനത്ത മഴ പെയ്യും. തിങ്കൾ വരെ നജ്​റാൻ, തബൂഖ് റീജനുകളിലും മഴ പെയ്യും. പൊതുജനങ്ങൾ കാലാവസ്ഥാ അപ്ഡേറ്റുകൾ ശ്രദ്ധിക്കണമെന്നും താഴ്​ന്ന പ്രദേശങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്നും ബന്ധപ്പെട്ട അധികൃതർ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

English Summary:

saudi will witness rain until monday

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com