ഒമാന്റെ ഇടപെടല്‍: യമനില്‍ കുടുങ്ങിയ വിവിധ രാജ്യക്കാര്‍ക്ക് മോചനം

Mail This Article
മസ്‌കത്ത് ∙ യമനില്‍ തടഞ്ഞുവച്ച് ഗാലക്‌സി ലീഡര്‍ ചരക്ക് കപ്പലിലെ ജീവനക്കാര്‍ക്ക് മോചനം സാധ്യമാക്കി ഒമാന്‍. ഒമാന്റെ മാനുഷിക ശ്രമങ്ങളുടെ ഭാഗമായാണ് 25 പേരടങ്ങുന്ന സംഘത്തെ മോചിപ്പിക്കാന്‍ സാധിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഫിലിപ്പീനോ, ബള്‍ഗേറിയ, മെക്‌സിക്കോ, ഉെ്രെകന്‍, റൊമാനിയ പൗരന്മാരാണ് മോചിതരായത്. ഇവരെ സ്വന്തം നാടുകളിലേക്ക് കൊണ്ടുപോകുന്നതിനായി റോയല്‍ എയര്‍ഫോഴ്‌സ് ഓഫ് ഒമാന്‍ വിമാനത്തില്‍ സനായില്‍ നിന്നും മസ്‌കത്തില്‍ എത്തിച്ചു.
മസ്‌കത്തിലെത്തിയ കപ്പലിലെ ക്രൂ അംഗങ്ങളെ മന്ത്രാലയം അധികൃതരും അതത് രാഷ്ട്രങ്ങളുടെ നയതന്ത്ര പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. മോചന നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് സഹായിച്ച ബന്ധപ്പെട്ട കക്ഷികളുടെ സഹകരണത്തിന് ഒമാന്‍ നന്ദി പറഞ്ഞു. ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബുസൈദിയും മുഴുവന്‍ കക്ഷികളോടും നന്ദി രേഖപ്പെടുത്തി. മോചന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഒമാന് യമനിലെ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധി ഹന്‍സ് ഗ്രന്‍ഡ്‌ബെര്‍ഗ് നന്ദി പറഞ്ഞു.