ADVERTISEMENT

ദുബായ് ∙ സാമ്പത്തികപ്രയാസം നേരിടുന്നവർക്കു കേസ് ഫയൽ ചെയ്യാൻ സൗജന്യമായി നിയമോപദേശം നൽകുമെന്ന് ദുബായ് കോടതി അറിയിച്ചു. ദുബായിലെ അംഗീകൃത നിയമസ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒരു അഭിഭാഷകനോ നിയമോപദേഷ്ടാവോ ആണ് ഉപഭോക്താവിനു 30 മുതൽ 60 മിനിറ്റ് വരെ സൗജന്യ സേവനം നൽകുക.

ആ സേവനം നേരിട്ടോ ഫോണിലൂടെയോ സ്വീകരിക്കാവുന്നതാണ്. എന്നാൽ, ഒരു കേസിൽ ഒരിക്കൽ മാത്രമേ ഈ സേവനം ലഭ്യമാകൂ. ദുബായ് കോടതിയുടെ ഷൂർ പദ്ധതിപ്രകാരമാണു സൗജന്യ നിയമോപദേശം നൽകുന്നത്. വ്യത്യസ്ത കേസുകളിൽ അതതു സ്പെഷലിസ്റ്റുകളുടെ സഹായം ആവശ്യമുള്ളതിനാലാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചതെന്ന് കോടതി വ്യക്തമാക്കി. 

English Summary:

Dubai Court offers free legal advice for filing lawsuits to individuals facing financial difficulties

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com