ജിദ്ദയിൽ ഇലക്ട്രിക് പവർബോട്ട് ചാംപ്യൻഷിപ്പ് വെള്ളിയാഴ്ച മുതൽ

Mail This Article
×
ജിദ്ദ ∙ 'ഇ1' ഇലക്ട്രിക് പവർബോട്ട് ചാംപ്യൻഷിപ്പിന്‍റെ ഉദ്ഘാടന റൗണ്ട് വെള്ളിയാഴ്ച ജിദ്ദയിൽ ആരംഭിക്കും. സൗദി വാട്ടർ സ്പോർട്സ് ആൻഡ് ഡൈവിങ് ഫെഡറേഷൻ ഇന്‍റർനാഷനൽ പവർ ബോട്ടിങ് ഫെഡറേഷന്‍റെ സഹകരണത്തോടെയാണ് ഇലക്ട്രിക് പവർ ബോട്ടുകൾക്കായുള്ള 'ഇ1' വേൾഡ് ചാംപ്യൻഷിപ്പ് നടത്തുന്നത്.
കായിക മന്ത്രാലയത്തിന്‍റെ മേൽനോട്ടത്തിലും പബ്ലിക് ഇൻവെസ്റ്റ്മെന്‍റ് ഫണ്ടുമായി (പിഐഎഫ്) പങ്കാളിത്തത്തോടെയും നടക്കുന്ന ദ്വിദിന ഇവന്‍റിന്‍റെ ഉദ്ഘാടന റൗണ്ട് ഏഴ് പരിസ്ഥിതി സൗഹൃദ ചാംപ്യൻഷിപ്പ് റൗണ്ടുകളിൽ ആദ്യത്തേതാണ്.
ലോകമെമ്പാടുമുള്ള ഏഴ് വ്യത്യസ്ത നഗരങ്ങളിലായാണ് ചാംപ്യൻഷിപ്പ് നടക്കുക. ഒൻപത് ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
English Summary:
'E1' Electric Powerboat Championship kicks off in Jeddah on Friday
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.