'ഗിഫ്റ്റ് 2025' ഫുട്ബോൾ ടൂർണമെന്റ് ബിൻ മൂസ ദേര എഫ് സി ചാംപ്യന്മാർ

Mail This Article
ദുബായ് ∙ ഗൾഫ് ഇന്ത്യൻ ഫുട്ബോൾ ടൂർണമെന്റിൽ ബിൻ മൂസ ദേര എഫ് സി ചാംപ്യന്മാരായി. ഫൈനലിൽ അബ്രിക്കോ ഫ്രൈറ്റ് എഫ് സി യെ ടൈ ബ്രേക്കറിൽ പരാജയപ്പെടുത്തിയാണ് ബിൻ മൂസയുടെ കിരീടധാരണം. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതിനെത്തുടർന്നാണ് ടൈ ബ്രേക്കർ വേണ്ടിവന്നത്. കെയ്ൻസ് എഫ് സി സെക്കൻഡ് റണ്ണറപ്പും വർഖ എഫ് സി തേർഡ് റണ്ണറപ്പുമായി.
അബ്രിക്കോ ഫ്രൈറ്റ് എഫ് സിയിലെ സഫൽ മികച്ച കളിക്കാരനായും മിദ്‌ലാജ് മികച്ച പ്രതിരോധ താരമായും തിരഞ്ഞെടുക്കപ്പെട്ടു. ബിൻ മൂസയിലെ അബ്ദുൾ ഷുക്കൂറാണ് മികച്ച ഗോൾ കീപ്പർ. അബ്രിക്കോ ഫ്രൈറ്റ് എഫ് സി താരം ഷിബിൽ ഷിബുവും ബിൻ മൂസ എഫ് സി താരം സഞ്ജയ് ലാലുമാണ് ടോപ് സ്കോറർമാർ. എമേർജിങ് കളിക്കാരനായി വർഖ എഫ് സിയിലെ അയ് മൻ തിരഞ്ഞെടുക്കപ്പെട്ടു.
എസ് എം ഇവന്റസിന്റെ നേതൃത്വത്തിൽ കെഫയുടെ സഹകരണത്തോടെ ദുബായ് അബു ഹെയ്ൽ അമാന സ്പോർട്സ് ബേയിലാണ് ടൂർണമെന്റ് നടത്തിയത്. സമാപന ചടങ്ങിൽ ഡോ. കെ പി ഹുസൈൻ, സി. എ റഷീദ്, ഷിരൂർ ദുരന്തത്തിൽ മരിച്ച അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.

മുനീർ ഫ്രൈഡേ, തൽഹത്ത് ഫോറം, ഡെൽറ്റ പ്രതിനിധികളായ ഷഫീർ, മുഹ്‌സിൻ, എഴുത്തുകാരൻ ബഷീർ തിക്കൊടി, ലത്തീഫ് സെറൂണി, ഷാഫി അൽ മുർഷിദി, ഹക്കിം വാഴക്കാല, ബഷീർ ബെല്ലോ, നബീൽ, മുനീർ അൽ വഫ നദീർ ചോലൻ എന്നിവർ സമ്മാനങ്ങൾ നൽകി. ചീഫ് കോർഡിനേറ്റർ അബ്ദുൾ ലത്തീഫ് ആലൂർ, മുഖ്യ സംഘാടകൻ സത്താർ മാമ്പ്ര, ബിജു അന്നമനട കെഫാ പ്രസിഡന്റ് ജാഫർ, സെക്രട്ടറി സന്തോഷ്, ട്രഷറർ ബിജു ജാഫർ എന്നിവർ നേതൃത്വം നൽകി.