വാഹന ലൈസൻസിൽ കൃത്രിമം, സമ്പാദിച്ചത് ലക്ഷങ്ങൾ; കുവൈത്തിൽ ട്രാഫിക് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ച് പേർക്ക് 5 വർഷം തടവ്

Mail This Article
×
കുവൈത്ത്‌സിറ്റി∙ ആഭ്യന്തര മന്ത്രാലയത്തിന്റെ വാഹന ലൈസൻസ് രേഖകളിൽ കൃത്രിമം നടത്തിയതിനെ തുടർന്ന് ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ചു പേർക്ക് 5 വർഷം തടവ്. ക്രിമിനൽ കോടതിയുടേതാണ് വിധി. ഗതാഗത വകുപ്പ് ഉദ്യോഗസ്ഥനെ കൂടാതെ സ്വദേശി പൗരൻ, 3 പൗരത്വ രഹിതർ എന്നിവർക്കെതിരെയാണ് ശിക്ഷ വിധിച്ചത്.
വ്യാജ ലൈസൻസ് രേഖകൾ ഉപയോഗിച്ച് 45 വാഹനങ്ങൾ വിറ്റ് 437,000 ദിനാര്‍ ആണ് ഇവർ നേടിയത്. ക്യാപിറ്റല്‍ ഗതാഗത വകുപ്പിലെ ജീവനക്കാരനായിരുന്ന ഒന്നാം പ്രതി ഔദ്യോഗിക ഇലക്ട്രോണിക് രേഖകളില്‍ കൃത്രിമം നടത്തി വകുപ്പിലെ കംപ്യൂട്ടർ സിസ്റ്റത്തിലെ 45 വാഹന ലൈസന്‍സുകളിലാണ് മാറ്റം വരുത്തിയത്. ഇതിന് രണ്ട് മുതൽ 5 വരെയുള്ള പ്രതികളാണ് ഒന്നാം പ്രതിയെ സഹായിച്ചത്. വാഹനങ്ങൾ വിൽക്കാനും ഇവർ കൂട്ടു നിന്നതായി അധികൃതർ വ്യക്തമാക്കി.
English Summary:
Including traffic officer 5 people get 5 year jail for forged vehicle licences in kuwait
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.