ഹബീബീ, വെൽക്കം ടു കുവൈത്ത്: 7 രാജ്യക്കാർക്കുണ്ടായിരുന്ന വിലക്ക് നീക്കി

Mail This Article
കുവൈത്ത് സിറ്റി ∙ വിനോദസഞ്ചാരമേഖലയ്ക്ക് കരുത്തേകുക എന്ന ലക്ഷ്യത്തോടെ 7 രാജ്യക്കാർക്കുണ്ടായിരുന്ന വിലക്ക് കുവൈത്ത് നീക്കി. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ, ഇറാഖ്, സിറിയ, ജോർദാൻ, ഇസ്രയേൽ എന്നീ രാജ്യക്കാർക്കാണു കുവൈത്ത് വീസാ നിരോധനം ഏർപ്പെടുത്തിയിരുന്നത്.
വിനോദസഞ്ചാരമേഖലയെ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വീസാ നിയമങ്ങൾ സുതാര്യമാക്കിയതെന്നും എല്ലാ രാജ്യക്കാരെയും കുവൈത്തിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും റസിഡൻസി അഫയേഴ്സ് സെക്ടറിലെ സ്പെഷൽ സർവീസസ് ഡിപ്പാർട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഹമദ് അൽ റുവൈഹ് പറഞ്ഞു. നിലവിൽ 52 രാജ്യക്കാർക്ക് വീസ ഓൺ അറൈവൽ ലഭിക്കും. ജിസിസി രാജ്യക്കാർക്ക് അതിർത്തി കവാടങ്ങളിൽ തന്നെ ടൂറിസ്റ്റ് വീസയ്ക്കായി എളുപ്പത്തിൽ അപേക്ഷിക്കാം. മറ്റു രാജ്യക്കാർക്കായി സന്ദർശക, ടൂറിസ്റ്റ് വീസകളും നൽകിവരുന്നുണ്ട്.