അൽഅവീർ-2ൽ പുതിയ ഫാമിലി പാർക്ക്; വിനോദത്തിനും വ്യായാമത്തിനും സൗകര്യം

Mail This Article
×
ദുബായ് ∙ ദുബായ് അൽഅവീർ-2ൽ പുതിയ ഫാമിലി പാർക്ക് തുറന്നു. പ്രവേശനം സൗജന്യമാണ്. 10,500 ചതുരശ്രമീറ്റർ വിസ്തൃതിയിൽ ചെടികളും മരങ്ങളും നട്ടുപിടിപ്പിച്ച് മനോഹരമാക്കിയ പാർക്കിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ വിനോദ, വ്യായാമ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് നഗരസഭ അറിയിച്ചു.
ദുബായിലെ താമസക്കാർക്കു വിനോദത്തിനായി ലോകോത്തര സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് നഗരസഭയുടെ പബ്ലിക് ഫെസിലിറ്റീസ് ഏജൻസി സിഇഒ ബദർ അൻവാഹി പറഞ്ഞു. വരുംനാളുകളിൽ എമിറേറ്റിലെ മറ്റു ജനവാസകേന്ദ്രങ്ങളിൽ കൂടുതൽ പാർക്കുകൾ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary:
New family park opens in Dubai’s Al Aweer II
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.