ADVERTISEMENT

മസ്‌കത്ത് ∙ ഒമാന്‍റെ മിക്ക ഗവർണറേറ്റുകളിലും ശക്തമായ മൂടൽമഞ്ഞ് ഉണ്ടാകുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അറേബ്യൻ, ഒമാൻ കടൽ തീരങ്ങളുടെ ഒരു ഭാഗത്ത് ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. ദോഫാർ, തെക്കൻ ശർഖിയ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിൽ വൈകുന്നേരം മുതൽ പുലർച്ചെ വരെ താഴ്ന്ന മേഘങ്ങളോ മൂടൽമഞ്ഞോ രൂപപ്പെട്ടേക്കും.

മൂടൽമഞ്ഞ് രൂപപ്പെടുന്നതും പൊടിപടലങ്ങൾ ഉയരുന്നതും ദൃശ്യപരത കുറയ്ക്കും. മിക്ക തീരപ്രദേശങ്ങളിലും കടൽ പ്രക്ഷുബ്ധമായിരിക്കും. തിരമാല മൂന്ന് മീറ്റർ വരെ ഉയർന്നേക്കും. തിരമാലകൾ ഉയരുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വിദഗ്ധർ നിർദേശിച്ചു.

English Summary:

Some areas in the Oman may experience Fog today Weather Forecast

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com